സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന..... ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്, നിര്‍മ്മാണത്തില്‍ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലന്‍സ് വൃത്തങ്ങള്‍

സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന..... ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്, നിര്‍മ്മാണത്തില്‍ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലന്‍സ് വൃത്തങ്ങള്‍.
വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റോഡിലെപരിശോധന. പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിള്‍ ലാബില്‍ അയച്ചുപരിശോധിക്കും.
നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് ഈ സാംപിള്‍ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലന്‍സ് ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. മലപ്പുറം ജില്ലയില്‍ നാല് റോഡുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നുണ്ട്. ആനക്കയം തിരൂര്‍ക്കാട് റോഡ്, പാണ്ടിക്കാട് കിഴക്കേ പാണ്ടിക്കാട് റോഡ്, പുലാമന്തോള്‍ കുളത്തൂര്‍ റോഡ്, തിരൂര്‍ വെട്ടം റോഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.
ദില്ലി: കേരള പ്രവാസി അസോസിയേഷന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരണം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha























