Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വെറും രണ്ടാഴ്ചത്തെ പരിചയം മാത്രം, പെട്ടെന്ന് കൂട്ടുകാരായി... സജീവിന്റെ കൊലയ്ക്ക് ശേഷവും ഫോണിൽ നിന്ന് മെസ്സേജുകൾ വന്നു: കൂട്ടുകാരെ വഴിതെറ്റിക്കാൻ ശ്രമം | കൃത്യത്തിന് ശേഷം കടന്ന് കളഞ്ഞത് അംജദിന്റെ സ്‌കൂട്ടറുമായി! വെളിപ്പെടുത്തലുമായി ഒപ്പം താമസിച്ച സുഹൃത്ത്

17 AUGUST 2022 12:29 PM IST
മലയാളി വാര്‍ത്ത

ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒപ്പം താമസിച്ച സുഹൃത്ത്. കൊല്ലപ്പെട്ടശേഷവും സജീവിന്റെ ഫോണില്‍ നിന്ന് മെസേജുകള്‍ വന്നിരുന്നെന്ന് സുഹൃത്ത് അംജദ് മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. അത് അസ്വാഭാവികമായി തോന്നിയതുകൊണ്ടാണ് ഫ്ലാറ്റിലെത്തിയത്. തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്ന് അംജദ് പറഞ്ഞു. അംജാദിന്റെ വാക്കുകൾ ഇങ്ങനെ...

ഞങ്ങൾ അഞ്ച് പേരാണ് ഫ്ളാറ്റിലുണ്ടായിരുന്നത്. അതിൽ മൂന്ന് പേർ കൊടൈക്കാനാലിലേക്ക് പോയി. ഞാൻ കോഴിക്കോട്ടെ സുഹൃത്തുകൾക്കൊപ്പമായിരുന്നു. സജീവൻ മാത്രമായിരുന്നു ഫ്ളാറ്റിലുണ്ടായത്. ഇന്നലെ മുതൽ സജീവനെ ഫോണിൽ വിളിക്കുന്നണ്ടായിരുന്നു എന്നാൽ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. അതിന് തലേ ദിവസം മുതൽ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ചാറ്റിലെ ശൈലി സജീവൻ്റെ ആയിരുന്നില്ല. താൻ സ്ഥലത്ത് ഇല്ല, സുഹൃത്തിൻ്റെ അടുത്താണ് ഫ്ളാറ്റിൽ എത്താൻ വൈകും എന്നെല്ലാമായിരുന്നു മെസേജ്.

അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടിയുണ്ടായില്ല. ഇന്നലെ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെയാണ് മെസേജുകൾ വന്നിരുന്നത്. സജീവൻ കൊല്ലപ്പെട്ട വാർത്ത പുറത്തു വന്നേ ശേഷം ഫോണിൽ മെസേജ് വന്നില്ല. തലേ ദിവസം 11.50-നും സജീവുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു.

 

ഇതേ ഫ്ളാറ്റിലെ 22-ാം നിലയിൽ നമ്മുടെ ഒരു ഫാമിലി ഫ്രണ്ട് ഉണ്ട് അവരുടെ അതിഥിയായിട്ടാണ് അർഷാദ് എത്തിയത്. അയാൾ കുറച്ചു ദിവസമായി അവിടെ ഉണ്ടായിരുന്നു. ഇടയ്ക്ക് നമ്മുടെ അടുത്തും വന്നു നിന്നിരുന്നു. ഞങ്ങൾ പോകും വരെ അവിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഫ്ളാറ്റിൽ എത്തുന്നത് വൈകിപ്പിക്കാൻ അയാൾ പരമാവധി ശ്രമിച്ചിരുന്നു. രണ്ടാഴ്ചത്തെ പരിചയമേ അർഷാദുമായുള്ളൂ. അയാൾ ലഹരി ഉപയോഗിക്കുമോ എന്നറിയില്ല.- അംജദ് പറഞ്ഞു.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിൻ്റെ സംശയം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.

കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് പയ്യോളിയിലെ അര്‍ഷാദിന്റെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്. കൊല്ലപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends