ലഹരി തർക്കമാണ് കൊലയ്ക്ക് പിന്നിൽ ? കൊല്ലപ്പെട്ട ആളും പ്രതിയും ലഹരി ഉപയോഗിച്ചിരുന്നു; കൊച്ചിയെ വിറപ്പിച്ച സജീവ് കൃഷ്ണൻ വധക്കേസിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചിയെ വിറപ്പിച്ച സജീവ് കൃഷ്ണൻ വധക്കേസിൽ പ്രതി പിടിയിലായി . ഇതോടെ കൊലയെ സംബന്ധിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത് വരികയാണ്. ലഹരി തർക്കമാണ് കൊലയ്ക്ക് പിന്നിൽ ഉള്ള കാരണമെന്നാണ് പോലീസിന്റെ സംശയം . കൊലയ്ക്ക് പിന്നിലുള്ള ചില നിർണ്ണായക വെളിപ്പെടുത്തൽ പോലീസ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് . കൊല്ലപ്പെട്ട ആളും പ്രതിയും ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ലഹരി മരുന്ന് തർക്കമാണ് കൊലയ്ക്ക് കാരണം എന്നാണ് പോലീസിന്റെ സംശയം.
പിടിയിലായി അർഷാദ് കൊണ്ടോട്ടിയിലെ മോഷണക്കേസ് പ്രതിയാണ്. എന്തായാലും ഈ കൊലപാതകത്തിന്റെ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടുകയും നിർണായകമായ വിവരങ്ങൾ ചില മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെയാണ് (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയത്. കാക്കനാട് ഫ്ലാറ്റിലെ കൊലപാതകക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് രണ്ടുമാസം മുന്‍പ് വീടുവിട്ടുപോയതാണെന്ന് പിതാവ് കെ.കെ.റസാഖ് വെളിപ്പെടുത്തിയിരുന്നു. . പത്തുദിവസം മുന്‍പ് അര്‍ഷാദ് ഭാര്യയ്ക്ക് മെസേജ് അയച്ചു. തിരികെവരാന്‍ അഞ്ഞൂറുരൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത് . പണം കൊടുത്തെങ്കിലും അര്‍ഷാദ് തിരിച്ചെത്തിയില്ല എന്നും പിതാവ് വെളിപ്പെടുത്തി .
അതേസമയം ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒപ്പം താമസിച്ച സുഹൃത്ത് രംഗത്ത് വന്നിരുന്നു . കൊല്ലപ്പെട്ടശേഷവും സജീവിന്റെ ഫോണില്‍ നിന്ന് മെസേജുകള്‍ വന്നിരുന്നെന്ന് സുഹൃത്ത് അംജദ് മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ച് വിളിച്ചപ്പോള്‍ എടുത്തില്ല. അത് അസ്വാഭാവികമായി തോന്നിയതുകൊണ്ടാണ് ഫ്ലാറ്റിലെത്തിയത്. തന്റെ സ്കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്ന് അംജദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























