വാഹനത്തിന് സൈഡ് നൽകാത്തതിൽ പ്രകോപിതനായി വനിതാ ഡോക്ടറെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് അപമാനിക്കുകയും, അസഭ്യം വിളിച്ച് കൈചുരുട്ടി മുഖത്തടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

വനിതാഡോക്ടറെ കാര്‍ തടഞ്ഞ് നിര്‍ത്തി അപമാനിക്കുകയും, മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അയ്യന്തോള്‍ കാര്‍ത്യായനീ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്.
വാഹനത്തിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് വനിതാഡോക്ടറെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തത്. തിങ്കളാഴ്ച-ന് 2.45-ന് അയ്യന്തോള്‍ ഉദയനഗറിലായിരുന്നു സംഭവം.
സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിച്ചു. മുഖത്തും കൈയിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























