ഇടുക്കി കട്ടപ്പനയിൽ കൃഷി ഓഫീസർ മരിച്ച നിലയിൽ

കൃഷി ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പനയിലാണ് കൃഷി ഓഫീസർ എം ജെ അനുരൂപിനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം മുള്ളുവിള സ്വദേശിയാണ് അനുരൂപ്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്
6.45 ഓടെയാണ് സംഭവം. ഡോക്ടറുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. സംഭവ സമയം ഇവർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























