Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം... പിടിയിലായ അര്‍ഷാദിന്റെ പക്കല്‍ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകള്‍

17 AUGUST 2022 08:10 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ഫഌറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അര്‍ഷാദില്‍നിന്ന് ലഹരിവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞതോടെയാണ് ഫഌറ്റിലുണ്ടായിരുന്ന അര്‍ഷാദ് ഒളിവില്‍പോയിരിക്കുകയാണെന്ന് വ്യക്തമായത്. കഴിഞ്ഞദിവസം വരെ ഇയാളുടെ ഫോണും കൊല്ലപ്പെട്ട സജീവിന്റെ ഫോണും പ്രവര്‍ത്തിച്ചിരുന്നു.

മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി സജീവിന്റെ ഫോണ്‍ കൈക്കലാക്കിയ അര്‍ഷാദ്, ഇതില്‍നിന്ന് മെസേജുകള്‍ അയക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിന് സമീപത്തുവെച്ചാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

തുടര്‍ന്ന് വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് മഞ്ചേശ്വരത്തുനിന്ന് അര്‍ഷാദിനെ പോലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ചാണ് അര്‍ഷാദിനെ പോലീസ് പിടികൂടിയത്.

കാസര്‍കോട്ടുനിന്ന് പിടിയിലായ അര്‍ഷാദിന്റെ ബൈക്കില്‍നിന്നാണ് എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തത്. ഇയാളുടെ ബൈക്കില്‍നിന്ന് ഒരുകിലോ കഞ്ചാവ്, എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതോടെ കാസര്‍കോട്ട് അര്‍ഷാദിനെതിരേ ലഹരിമരുന്ന് കേസും രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പ്രതിയെ കൊച്ചി പോലീസിന് കൈമാറുക.

അതേസമയം, കൊച്ചിയിലെ കൊലപാതകത്തിന് പിന്നില്‍ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സൂചനയുണ്ട്. കൊലപാതകം നടന്ന ഫഌറ്റില്‍ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പതിവായി ഇവിടെ പലരും വന്നുപോയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ബുധനാഴ്ച കസ്റ്റഡിയിലായ അര്‍ഷാദ് നേരത്തെ കൊണ്ടോട്ടിയിലെ ഒരു ജൂവലറി കവര്‍ച്ചാക്കേസിലും പ്രതിയാണ്. കൊണ്ടോട്ടിയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം അര്‍ഷാദ് ഗോവയിലേക്കാണ് കടന്നത്. തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്ബ് കൊച്ചിയില്‍ എത്തിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...  (14 minutes ago)

തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്ര  (33 minutes ago)

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (7 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (7 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (7 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (10 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (10 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (12 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (12 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (12 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (12 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

Malayali Vartha Recommends