കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികളെയാണ് അയല്‍വാസി മര്‍ദ്ദിച്ചത്. മാനന്തവാടി എസ് എം എസ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് അയല്‍വാസിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്തത്.
ആറ് വയസുള്ള മൂന്നു കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് കുട്ടികള്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനികടത്തുള്ള കൃഷിയിടത്തില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. ഈ സമയം അയല്‍വാസി രാധാകൃഷ്ണന്‍ വടിയെടുത്ത് കുട്ടികളെ അടിച്ച് ഓടിച്ചു.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികള്‍ക്കാണ് മര്‍ദനമേറ്റത്. കുട്ടികളുടെ പുറത്തും കാലിനുമാണ് പരിക്കേറ്റത്. മാതാപിതാക്കളുടെ പരാതിയിലാണ് അയല്‍വാസി രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തത്. ഈയിടെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ കുട്ടിക്കും പരിക്കേറ്റെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.എസ്!സിഎസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























