നിയമനവുമായി ബന്ധപ്പെട്ട് ഇനി ഒരു നടപടിക്രമങ്ങളും എടുക്കരുത്...കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി; പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനനടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനനടപടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ വാദങ്ങള്‍ ഗവര്‍ണര്‍ തളളി. വി.സിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
താന്‍ ചാന്‍സലര്‍ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വര്‍ഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























