കായംകുളത്ത് ഗൃഹനാഥനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... സമീപത്തായി ശേഖര്‍ സഞ്ചരിച്ചിരുന്ന സൈക്കിളും...മേല്‍നടപടി സ്വീകരിച്ച് പോലീസ്

കായംകുളത്ത് ഗൃഹനാഥനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... സമീപത്തായി ശേഖര്‍ സഞ്ചരിച്ചിരുന്ന സൈക്കിളും.. ഗൃഹനാഥനെ വാടകവീടിന് സമീപത്തായുള്ള ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
രാമപുരം കീച്ചേരിപള്ളിക്ക് സമീപത്ത് മല്ലശ്ശേരില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഓച്ചിറ മഠത്തില്‍ കാരായ്മ ഇളംപള്ളിശ്ശേരില്‍ ശേഖര്‍ (52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തിനു സമീപത്തെ കടയിലെത്തി ശേഖര്‍ സാധനങ്ങള്‍ മേടിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയില്ല. വീട്ടുകാര്‍ രാത്രിയില്‍ പലയിടത്തും തിരക്കിയിരുന്നു. പുലര്‍ച്ചെ ഇതുവഴി വന്നവരാണ് ഓടയില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. സമീപത്ത് ശേഖര്‍ സഞ്ചരിച്ചിരുന്ന സൈക്കിളും കിടപ്പുണ്ടായിരുന്നു. തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ച് പോലീസ്.
"
https://www.facebook.com/Malayalivartha























