ട്രെയിന്‍ വൈകി, മുഖ്യമന്ത്രി പാതിവഴിയില്‍ ഇറങ്ങി നടന്നു

ട്രെയിന്‍ 40 മിനിട്ട് പിടിച്ചിട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വഴിയില്‍ ഇറങ്ങി നടന്നുപോയി. മലപ്പുറത്ത് പ്രചാരണം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങവെയാണ് സംഭവം ഉണ്ടായത്. മാവേലി എക്‌സ്പ്രസില്‍ യാത്രചെയ്യവെ പേട്ട സ്‌റ്റേഷനില്‍ 6.40ന് എത്തിയ ട്രെയിന്‍ 7.20 വരെ പിടിച്ചിടുകയായിരുന്നു. രാവിലെ മന്ത്രിസഭാ യോഗമുള്ളതില്‍ ഏറെ നേരം കാത്തിരുന്നിട്ടും ട്രെയിന്‍ വിടാത്തത് മൂലം വഴിയില്‍ ഇറങ്ങുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രിയോടൊപ്പം കെസി ജോസഫും ഉണ്ടായിരുന്നു. സമയം പോയതിനാല്‍ കെസി ജോസഫിനോട് അദ്ദേഹത്തിന്റെ വണ്ടി തയാറാക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ആ വണ്ടിയില്‍ കയറി വീട്ടില്‍ പോകുകയുമായിരുന്നു ഈ സമയം ഉമ്മന്‍ ചാണ്ടിക്കൊപ്പം പൊലീസുകാരോ സുരക്ഷ ജീവനക്കാരോ ഉണ്ടായിരുന്നില്ല.
എന്നാല്‍ മാവേലി എക്‌സ്പ്രസില്‍ മുഖ്യമന്ത്രി വരുന്നതും കാത്ത് സുരക്ഷാ ജീവനക്കാരും ഔദ്യോഗിക വാഹനവും തമ്പാനൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പേട്ടയില്‍നിന്ന് കെസി ജോസഫിന്റെ വാഹനത്തില്‍ കയറുമ്പോള്‍ ഗണ്‍മാന്‍ പോലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നില്ല.
ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രെയിന്‍ മാറ്റി മുഖ്യമന്ത്രിയെ അവിടെയിറക്കുന്നതിനാണ് വിചാരിച്ചതെന്നും ഇതാണ് സമയം താമസിക്കാന്‍ കാരണമെന്നും സുരക്ഷ ജീവനക്കാരെ റയില്‍വേ അറിയിച്ചു. എന്തായാലും സിഗ്‌നല്‍ കിട്ടി പേട്ടയില്‍ നിന്ന് ട്രെയിന്‍ വിട്ടപ്പോഴേക്കും മുഖ്യമന്ത്രി വീട്ടിലെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha