ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന് കോടിയേരി

ഡല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ ബീഫ് പരിശോധന നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദം ഉണ്ടാക്കിയ പ്രതീഷ് വിശ്വനാഥന്‍ എന്നയാള്‍ക്കെതിരേയും കേസെടുക്കണം. ഇയാളാണ് വിവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചത്. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഗൂഢശ്രമമാണ് റെയ്ഡിനു പിന്നിലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം. മുഖ്യമന്ത്രി വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ഭക്ഷണം കഴിക്കണമെന്നുള്ള മനുഷ്യന്റെ അവകാശം സംരക്ഷിക്കുന്നതിന് സിപിഎം മുന്നിലുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha