Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നല്ലാതെ ഇപ്പോഴില്ലെങ്കില്‍... ലോകകപ്പ് ആവേശത്തില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തു; അര്‍ജന്റീന ജയിച്ചതിനാല്‍ സന്തോഷക്കുടി; തോറ്റിരുന്നെങ്കില്‍ ദു:ഖക്കുടി; വില കൂട്ടിയിട്ടും മലയാളികള്‍ കുടിച്ചത് 56 കോടിയുടെ മദ്യം; കപ്പ് നിറഞ്ഞപ്പോള്‍ വിലകൂട്ടിയ സര്‍ക്കാരിന് ഇരട്ടി ലാഭം

20 DECEMBER 2022 10:02 AM IST
മലയാളി വാര്‍ത്ത

മദ്യപാനം എപ്പോഴും അങ്ങനെയാണ്. സന്തോഷം വന്നാലും കുടിച്ച് ആഘോഷിക്കും ദു:ഖം വന്നാലും കുടിച്ച് ആശ്വസിക്കും. ഇപ്പോഴിതാ ലോകകപ്പ് വന്നപ്പോഴും അതാണ് സ്ഥിതി. ലോക കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയര്‍ കുടിച്ചത് 56 കോടിയുടെ മദ്യം.

ഫുട്‌ബോള്‍ ആവേശം സിരകളില്‍ കൊഴുത്തുകയറിയപ്പോള്‍ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തില്‍ വന്ന വര്‍ദ്ധന 21 കോടിയോളം രൃപ. സാധാരണ ദിവസങ്ങളില്‍ ശരാശരി 35 കോടിയും ഞായറാഴ്ചകളില്‍ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകള്‍ വഴിയുള്ള വില്പന.ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്പന ശാലകള്‍ വഴി കഴിഞ്ഞ ഞായറാഴ്ച വിറ്റത് 50 കോടിയുടെ മദ്യമാണ്.

ശനിയാഴ്ച വെയര്‍ ഹൗസുകളില്‍ നിന്ന് ബാറുകള്‍ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയല്‍ മാറ്റം വന്നു. രാത്രിയിലാണ് വില വര്‍ദ്ധന നടപ്പാക്കാനുള്ള നിര്‍ദ്ദേശം വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും റീജിയണല്‍ മാനേജര്‍മാര്‍ക്കും കിട്ടിയത്.

പുതുക്കിയ വില കണക്ക് കൂട്ടാന്‍ ബെവ്‌കോ ഐ.ടി വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനല്‍ എത്തുന്നത്. കൂടുതല്‍ വില്പന നടന്ന ഷോറൂമുകള്‍ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തി വരുന്നേയുള്ളു.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന വിലവര്‍ദ്ധന കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. ബ്രാന്‍ഡുകളുടെ വ്യത്യാസം അനുസരിച്ച് ഫുള്‍ ബോട്ടിലിന് (750 മില്ലി) 10 മുതല്‍ പരമാവധി 30 രൂപ വരെയാണ് വര്‍ദ്ധിച്ചിട്ടുള്ളത്. നിയമസഭ പാസാക്കിയ പൊതുവില്പന ഭേദഗതി ബില്ലില്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് വില വര്‍ദ്ധന നടപ്പായത്. വൈനിന്റെ വില്പന നികുതി 84 ശതമാനമായി കുറച്ചതിനാല്‍ രണ്ടാഴ്ച മുമ്പ് വിലയില്‍ നേരിയ കുറവ് വന്നിരുന്നു. ബിയറിന്റെ വിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം വന്നിട്ടില്ല.

ജനുവരി ഒന്നുമുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്താന്‍ ബെവ്‌കോ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും റീജിയണല്‍ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വില്പന നികുതി നാല് ശതമാനവും ബെവ്‌കോയുടെ കൈകാര്യ ചെലവ് (മാര്‍ജിന്‍) ഒരു ശതമാനവുമാണ് കൂട്ടിയത്.

സര്‍ക്കാര്‍ ഉത്പന്നമായ ജവാന്‍ റം ഒരു ലിറ്ററിന് 600 രൂപയായിരുന്നത് 610 ആയി. 400 രൂപ വരെ വിലയുള്ള ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും അതിന് മുകളില്‍ വിലയുള്ളതിന് 20 രൂപയുടെയും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ചില്ലറ വില്പനശാലകള്‍ക്ക് പുറമെ സംസ്ഥാനത്തെ ബാറുകളും ഇന്നലെ മുതല്‍ വിലവര്‍ദ്ധന നടപ്പാക്കി. നേരത്തെ സ്റ്റോക്ക് ചെയ്തിട്ടുള്ള മദ്യവും പുതിയ നിരക്കില്‍ വില്‍ക്കുന്നതിലൂടെ ബാറുകാര്‍ക്ക് നല്ല കൊയ്ത്തുമായി.

ഒരറ്റത്ത് കുടിച്ച് തീര്‍ത്തപ്പോള്‍ മററ്റത്ത് ബിരിയാണിയുമുണ്ടായിരുന്നു. ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ മെസിപ്പട ഖത്തറില്‍ കപ്പുയര്‍ത്തിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന വാക്ക് പാലിച്ച് ഹോട്ടലുടമ. അര്‍ജന്റീനയുടെ കടുത്ത ആരാധകരായ തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ റോക്ക് ലാന്റ് ഹോട്ടലാണ് സൗജന്യ ബിരിയാണി നല്‍കുന്നത്.

ആള്‍ക്കാര്‍ വരുന്തോറും ബിരിയാണി കൊടുക്കും, മെസി കപ്പില്‍ മുത്തമിട്ട നിമിഷമാണ്. ഞങ്ങള്‍ തകര്‍ക്കുമെന്ന് ഹോട്ടലുടമ പറഞ്ഞു. ബിരിയാണി ചെമ്പ് പൊട്ടിച്ചത് മുതല്‍ ഹോട്ടലിന് മുന്നില്‍ നീണ്ട ക്യൂവാണ്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണ വിതരണം ആരംഭിച്ചത്.

കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഇങ്ങനെ ആരാധന മൂത്ത് വേറിട്ട രീതിയില്‍ ആഘോഷം നടത്തുന്നത്. തൃശൂര്‍ ചേറൂര്‍ പള്ളിമൂലയിലെ ഷിബു പൊറത്തൂരിന്റെ ഉടമസ്ഥതയിലുള്ള റോക്ക് ലാന്റ് ഹോട്ടലില്‍, ഇന്നലെ അര്‍ജന്റീന കപ്പുയര്‍ത്തിയതിന് തൊട്ടുപിന്നാലെ തന്നെ ബിരിയാണി വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. അതോടെ വാര്‍ത്തകളിലും നിറഞ്ഞു. അങ്ങനെ മലയാളികള്‍ തിന്നും കുടിച്ചും ആഘോഷിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (5 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (17 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (34 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (35 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (36 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (38 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (54 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends