Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.പി.ജെ. അബ്ദുൾ കലാം മുതൽ ജമിനി ഗണേശൻ വരെ... ആദ്യമായി കേക്ക് രുചിച്ച അതേ സ്വാദിൽ.. 82 വർ ഷം മലയാളി മനസ്സിൽ ഇടംപിടിച്ച തലസ്ഥാനത്തിന്റെ ശാന്താ ബേക്കറിക്ക് താഴിടുന്നു..നിറുത്താതിരിക്കാമോ എന്ന ചോദ്യങ്ങളുമായി നാട്ടുകാരും..!

20 DECEMBER 2022 10:22 AM IST
മലയാളി വാര്‍ത്ത

ഒരു ക്രിസ്‌മസിന്റെ കൂടി ഓർമ്മയ്‌ക്കായി സ്റ്റാച്യു പുളിമൂട്ടിലെ ശാന്താ ബേക്കറിയിൽ കേക്കുകൾ എത്തിത്തുടങ്ങി. സംസ്ഥാനത്ത് ആദ്യത്തെ ക്രിസ്‌മസ് കേക്ക് നിർമ്മിച്ച തലശേരിയിലെ മമ്പള്ളി ബാപ്പുവിന്റെ പിന്തുടർച്ചക്കാർ നടത്തുന്ന ബേക്കറി ആരോഗ്യ കാരണങ്ങളാൽ ക്രിസ്‌മസിന് ശേഷം അടയ്‌ക്കുന്നതായി ഉടമ പി.എം.കെ. പ്രേംനാഥ് മുമ്പ് പറഞ്ഞിരുന്നു. ക്രിസ്‌മസ് അവിസ്‌മരണീയമാക്കുന്ന തിരക്കിലാണ് അദ്ദേഹം.മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം വി.എസ്.എസ്.സി ഡയറക്ടറായിരുന്നപ്പോൾ റോക്കറ്രിന്റെ മാതൃകയിൽ ശാന്താ ബേക്കറി കേക്ക് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇ.എം.എസ്, കൃഷ്ണപിള്ള, സത്യൻ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ തുടങ്ങിയവരും ശാന്താ ബേക്കറിയിലെ കേക്കിന്റെ സ്വാദ് ആസ്വദിച്ചിട്ടുള്ളവരാണ്.വർഷങ്ങൾ കഴിഞ്ഞിട്ടും കടയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇന്നത്തെ ഒരു മിനുക്കുപണികളിലും അദ്ദേഹത്തിന്റെ കണ്ണ് ഉടക്കിട്ടില്ല...

 

 

 

 

സ്ഥിരമായി സാധനം വാങ്ങാനെത്തുന്നവർ ദുഃഖത്തോടെ ബേക്കറി തുടർന്നുകൂടെ എന്ന് ചോദിക്കുമ്പോഴും പ്രേംനാഥിന് ഉത്തരം പുഞ്ചിരി തന്നെ. പ്ലം കേക്ക്, പേസ്റ്ററീസ്, ക്രീം കേക്ക് ഇനങ്ങളായ ബട്ടർ സ്കോച്ച്, റെഡ് വെൽവെറ്റ്, ഐസിംഗ് കേക്കുകൾ എന്നിവ ബേക്കറിയിലെ ഷെൽഫിൽ നിരന്നുകഴിഞ്ഞു. അന്നും ഇന്നും കേക്കുകളിലെ രാജാവ് പ്ലം തന്നെയാണെന്നാണ് പ്രേംനാഥ് പറയുന്നത്. പുതുവത്സരത്തിനാണ് ക്രീം കേക്കുകൾക്ക് ആവശ്യക്കാർ കൂടുന്നത്. ക്രിസ്‌മസ് പ്രമാണിച്ച് ഞായറാഴ്ചകളിലും കട തുറക്കുന്നുണ്ട്. മാർച്ച് 31നുള്ളിൽ പുളിമൂട്ടിലെ ശാന്താ ബേക്കറി ഓർമ്മയാകും.

 

 

 

 

 

ബേക്കറിയിലെ കസേരകളും അലമാരകളും വഴുതക്കാട്ടുള്ള ശാന്താ ബേക്കറിയിലേക്ക് മാറ്റാനാണ് തീരുമാനം. 1880ലാണ് തലശേരിയിൽ ശാന്താ ബേക്കറി ആരംഭിക്കുന്നത്. 1883ൽ മർഡോക്ക് ബ്രൗൺ എന്ന ഇംഗ്ലീഷുകാരനു വേണ്ടി മമ്പള്ളി റോയൽ ബിസ്‌കറ്റ് ഫാക്ടറി ഉടമ മമ്പള്ളി ബാപ്പു ബ്രിട്ടീഷ് കേക്കിന്റെ മാതൃകയിൽ കേക്ക് ഉണ്ടാക്കി നൽകി. 1940ലാണ് മമ്പള്ളി ബാപ്പുവിന്റെ പിന്തുടർച്ചക്കാർ തിരുവിതാംകൂറിൽ ശാന്താ ബേക്കറി തുടങ്ങിയത്. ഇക്കുറി തലശേരിയിലെ ശാന്താസ് ബേക്കറിയിൽ നിന്ന് കേക്ക് എത്തിക്കണമെന്ന് പ്രേംനാഥിന് മോഹമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (16 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (33 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (34 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (35 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (37 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (53 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends