ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു പമ്പയിലെത്തുന്ന ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ ബസില്‍ കയറാന്‍ പമ്പയില്‍ താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു പന്പയിലെത്തുന്ന ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ ബസില്‍ കയറാന്‍ പമ്പയില്‍ താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി .
ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് ടിക്കറ്റ് നല്‍കാനായി പമ്പയില്‍ വേണ്ടത്ര ഇന്‍സ്‌പെക്ടര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കണമെന്നും കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
നിലയ്ക്കലിലെ പാര്‍ക്കിംഗ് 600 വാഹനങ്ങള്‍ക്ക് കൂടി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ അധിക സൗകര്യമൊരുക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
""
https://www.facebook.com/Malayalivartha



























