Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരലക്ഷം പേരുമായി സെക്രട്ടേറിയറ്റ് വളയൽ, സർക്കാർ കുറച്ചു വെള്ളം കുടിക്കും..സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്... സഖാക്കളുടെ മുട്ടിടിച്ചു തുടങ്ങി...

20 DECEMBER 2022 11:12 AM IST
മലയാളി വാര്‍ത്ത

പിണറായിക്ക് ഒരുലക്ഷം ആളെയും കൂട്ടി ഗവർണറെ പ്രതിരോധത്തിലാക്കൻ രാജ് ഭവൻ വളഞ്ഞു എന്ത് തോന്നിവാസ്യവും കാട്ടാമെങ്കിൽ, പിണറായിയെ പിഴുതെറിയാൻ പ്രതിപക്ഷത്തിന് വളരെ എളുപ്പം പറ്റുമെന്ന് തെളിയിക്കാൻ പോവുകയാണ് നമ്മുടെ സുധാകരൻെറയും സതീശന്റെയും നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷം , അതിനുള്ള തയാറെടുപ്പൊക്കെ ആരംഭിച്ചു കഴിഞ്ഞു, സർക്കാരിനെതിരെ കോൺഗ്രസ് നടത്തി വരുന്ന പൗരവിചാരണയുടെ മൂന്നാം ഘട്ടമായി അരലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ജനുവരി അവസാന വാരം സംഘടിപ്പിക്കാൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു.

ജനവിരുദ്ധ ഭരണത്തിനെതിരായ ഏറ്റവും ശക്തമായ പ്രതിഷേധത്തിന്റെ മുഖമായിരിക്കും ഈ സമരമെന്നു കെപിസിസി വ്യക്തമാക്കി.കോൺഗ്രസിന്റെ 138–ാം ജന്മവാർഷിക ഭാഗമായി ഈ മാസം 28ന് മണ്ഡലം തലത്തിൽ മതനിരപേക്ഷ സദസ്സുകളും ജന്മദിന റാലികളും നടത്തും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എഎെസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സംസ്ഥാന തലസ്ഥാനത്തു നടക്കുന്ന മഹിളാ മാർച്ച് വിജയമാക്കാനും യോഗം തീരുമാനിച്ചു.

ജോഡോ യാത്രയുടെ സന്ദേശം കൂടുതൽ പേരിൽ എത്തിക്കാൻ ‘ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ’ എന്ന പേരിൽ ബ്ലോക്ക് - മണ്ഡലം - ബൂത്ത് തലങ്ങളിൽ പദയാത്രകൾ സംഘടിപ്പിക്കും.കേരളത്തിലെ യാത്രാനുഭവത്തിന്റെ നേർചിത്രം രേഖപ്പെടുത്തുന്ന ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും.പൗര വിചാരണ സമരത്തിന്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന വാഹന ജാഥകൾ ഡിസംബർ 30ന് അകം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. സമര പരമ്പരകളുടെ തുടർച്ചയായി 1000 കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ ജനുവരി 15ന് അകം പൂർത്തീകരിക്കും.

അതെസമയം ബഫർ സോൺ വിഷയത്തിൽ സർക്കാരിനുമെതിരെ കൂടുതൽ ആഞ്ഞടിക്കുന്ന നിലപാടുകളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്, ബഫർ സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോ‍ർട്ടിനെപ്പറ്റി കർഷകരും ജനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പ്രതികരണം. റിപ്പോർട്ട് പൂർണമല്ലെന്നും അപാകതകളുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഭൂരേഖ‍കൾ കൂടി പരിശോധിച്ച് അതിസൂക്ഷ്മമായി നടത്തേണ്ട സർവേ‍യെക്കുറിച്ചു തുടക്കം മുതൽ ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു.

വനംവകുപ്പ് അതു ഗൗരവത്തിലെടുത്തു പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ജൂൺ മൂന്നിനു സുപ്രീം കോടതി നിർദേശിച്ചെങ്കിലും 10 ദിവസത്തിനു ശേഷമാണു വനം വകുപ്പിൽ ഇതിനായുള്ള ആലോചന തുടങ്ങിയത്. സർവേ സംബന്ധിച്ചു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായഭിന്നത പിന്നെയും കാര്യങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ കെഎസ്ആർഇസിയെ ഏൽപിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരത്തെ നെയ്യാർ, തൃശൂരിലെ പീച്ചി – വാഴാനി വന്യജീവി സങ്കേതങ്ങ‍ളെക്കുറിച്ചു പരീക്ഷണാർഥം സർവേ നടത്തിയ ശേഷം തീരുമാനിക്കാമെന്ന് അവിടെനിന്ന് അറിയിച്ചു. സർവേ നടത്താൻ ജൂലൈ 11നു ധാരണയാകുമ്പോഴേക്കും കോടതി ഉത്തരവിട്ട് ഒരു മാസവും 8 ദിവസം കഴിഞ്ഞിരുന്നു. സർക്കാർ ഉത്തരവി‍റങ്ങാൻ പിന്നെയും വൈകി. സർവേ നടത്താൻ കെഎസ്‍ആർഇസിക്കു വനം വകുപ്പ് 50 ദിവസമാണ് അനുവദിച്ചത്. 42 ദിവസത്തിനകം സെന്റർ റിപ്പോർട്ട് നൽകി.

22 സംരക്ഷിതവന മേഖലകളിൽ 14 എണ്ണത്തിന്റെ സർവേ പൂർത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ടു നടത്തിയ സർവേയിലെ പിഴവുകൾ പരിശോധിച്ചു തിരുത്താൻ വനം വകുപ്പും ശ്രമിച്ചില്ല. കെഎസ്ആർഇസി ഓഗസ്റ്റ് 29നു നൽകിയ റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത് ഈ മാസം 12നു മാത്രമാണ്. അപ്പോഴേക്കും കോടതി തീരുമാനം വന്ന് ആറുമാസം കഴിഞ്ഞിരുന്നു. ഇത്രയും വച്ചുതാമസിപ്പിച്ചതിനും വനംവകുപ്പിന് ഉത്തരമില്ല. റിപ്പോർട്ട് പുറത്തായതോടെ, കർഷകരും ജനങ്ങളും അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആശങ്കകൾ പങ്കുവച്ചും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധ‍ത്തിലുമായി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും kpcss അധ്യക്ഷൻ കെ സുധാകരനുമടക്കം വിഷയത്തിൽ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു, ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളിലുള്ളവർക്കു സ്വൈരജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണു സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നു ബോധ്യമായി. വിദഗ്ധ സമിതി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (16 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (33 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (34 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (35 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (37 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (53 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends