Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതൊരിക്കലും ഒഴിവാക്കാനാകില്ല; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മേയ് വരെ നീട്ടും; വമ്പൻ നീക്കവുമായി സർക്കാർ

26 DECEMBER 2022 01:37 PM IST
മലയാളി വാര്‍ത്ത

ഗവർണറെ പലകാര്യങ്ങളിൽ നിന്നും സർക്കാർ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബജറ്റ് അവതരണത്തിൽ നിന്നും ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം ഒഴിവാക്കിയത്. എന്നാൽ കുറേക്കാലം ഗവർണറുടെ പ്രസംഗമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്നൊരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം ഉണ്ടാകണം.

പക്ഷേ അത് നീട്ടാനുള്ള ആലോചനകൾ നേരത്തെ തന്നെ സർക്കാർ തുടങ്ങിയതാണ്. ഇപ്പോൾ ഇതാ ഏറ്റവും പുതിയ വിവരം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മെയ് മാസത്തിലേക്ക് നീട്ടാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി.

ജനുവരി മാസത്തിൽ തന്നെ അതായത് പുതുവർഷത്തിന് ആരംഭത്തിൽ തന്നെ ആദ്യത്തെ ലെജിസ്‌ലേറ്റീവ് അസ്സംബ്ലി തുടങ്ങും. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ തന്നെ ബജറ്റ് അവതിപ്പിക്കുകയും വേണം. പക്ഷേ സർക്കാരും ഗവർണറും തമ്മിലുള്ള പോരുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗവർണറെ ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

തല്‍ക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവര്‍ണറെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിനാവില്ല. വരുന്ന വര്‍ഷം എപ്പോള്‍ സമ്മേളനം പുതുതായി ചേര്‍ന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും . അതുകൊണ്ടാണ് ഇപ്പോൾ മെയിലേക്ക് നയപ്രഖ്യാപന പ്രസംഗം നീട്ടാനുള്ള കരു നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബിൽ പാസ്സാക്കിയതിന് പിന്നാലെയായിരുന്നു വീണ്ടും ഗവർണറെ വെട്ടി സർക്കാർ ചടുലമായ നീക്കം സർക്കാർ നടത്തിയത്. ലെജിസ്ലേറ്റീവ് അസ്സംബ്ലി അനിശ്ചിതമായി പിരിഞ്ഞുവെന്ന കാര്യം ഔദ്യോഗികമായി ഗവർണറെ അറിയിക്കേണ്ടതില്ലെന്ന് വരെ ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഉള്ള ലെജിസിലിറ്റീവ് അസ്സംബ്ലി ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറായില്ല എന്നതും ശ്രദ്ദേയമായ കാര്യമാണ് . ഗവർണർക്കുള്ള നയപ്രഖ്യാപന പ്രസംഗം തയാറായി വരികയാണെന്നും തയാറായ ശേഷം അതിനെക്കുറിച്ച് ആലോചിക്കാമെന്നും മുഖ്യ മന്ത്രി പറഞ്ഞു.ഈ സമ്മേളനത്തി‍ൽ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (5 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (17 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (34 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (35 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (36 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (38 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (54 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends