പാലക്കാട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൃഷ്ണൻകുട്ടി വനമേഖലയിൽ നിന്നും എന്തോ കണ്ട് ഭയന്നിരുന്നതായി ബന്ധുക്കൾ

പാലക്കാട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അട്ടപ്പാടി ഗൊട്ടിയാർ കണ്ടി സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ഭാര്യവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കുറച്ചുദിവസമായി യുവാവ് കനത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മാത്രമല്ല കൃഷ്ണൻകുട്ടി അബ്ബണ്ണൂർ വനമേഖലയിൽ വെച്ച് എന്തോ കണ്ടു ഭയന്നിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
അതിനാൽ ഇതിൽ ഉണ്ടായ മാനസിക വിഭ്രാന്തിയിൽ ചെയ്തതാകാമെന്നാണ് നിഗമനം. ഇതോടെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























