സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം: തെളിവ് സഹിതം മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നതിനെ കുറിച്ച് പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതായി ആരോപിച്ചാണ് മന്ത്രി വീണാ ജോര്‍ജ് രംഗത്ത് എത്തിയത്.
അതേസമയം നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുന്നെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.
എന്നാൽ വാര്‍ത്തയുടെ യാഥാർഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചു. നിലവിൽ അത്യാഹിത വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ടെന്നും മന്ത്രി കുറിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























