Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്ബോസ് താരങ്ങളായ ഫിറോസ് ഖാൻ്റെയും സജിനയുടെയും വീട് അടിച്ച് തകർത്തു; വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടർക്കെതിരെ പരാതിയുമായി ദമ്പതികൾ; കേസ് ഏറ്റെടുത്ത് പോലീസ്

26 DECEMBER 2022 05:07 PM IST
മലയാളി വാര്‍ത്ത

അത്യന്തം നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . ബിഗ്ബോസ് താരവും നടനുമായ ഫിറോസ് ഖാൻ്റെ വീട് അടിച്ചു തകർത്തു. നിർമ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകർത്തതായാണ് പരാതി വന്നിരിക്കുന്നത്. ഫിറോസ് ഖാനും സജ്ജനയും വീട് നിർമ്മാണത്തിന് കരാറെടുത്ത കോൺട്രാക്ടറാണ് വീട് അടിച്ചു തകർത്തത് എന്നാണ് ആരോപണം .

പക്ഷെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺട്രാക്ട‍ർ പറഞ്ഞിരിക്കുകയാണ്. വീട് അടിച്ചു തകർത്തത് സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കോൺട്രാക്ട‍ർ ഷഹീൻ പറഞ്ഞു. ഫിറോസ് ഖാൻ്റേയും സജ്ജനയുടേയും കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

അവസാനഘട്ടത്തിലായിരുന്നു വീടിൻ്റെ നി‍ർമ്മാണം .ആ വീടാണ് അടിച്ച് തകർത്തത്. വീടിൻ്റെ നിർമ്മാണ കരാർ ഏറ്റെടുത്തത് കൊല്ലം സ്വദേശിയായ കോൺട്രാക്ടർ ഷഹീർ ആണ് . ഒരു തുക പറഞ്ഞുറപ്പിച്ച് വച്ചിരുന്നു. ആ തുകയേക്കാൾ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടെന്നും ഇതു നൽകാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകർക്കുകയുമായിരുന്നുവെന്നാണ് ദമ്പതികൾ ഉന്നയിക്കുന്ന ആരോപണം. . ഫിറോസ് കൊല്ലം ചാത്തനൂ‍ർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ചുള്ള വരവായിരുന്നു ഇവരുടേത്. ഷോ സംഭവബഹുലമായി മാറിയത് ഇവരുടെ വരവിന് ശേഷമായിരുന്നു മത്സരാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു ഫസജ്‌നയും ഫിറോസും പുറത്തായത്.ബിഗ് ബോസിന് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് വീണ്ടും പ്രാങ്ക് കോള്‍ ആരംഭിച്ചിരുന്നു.

സഹമല്‍സരാര്‍ത്ഥികളെ എല്ലാം വിളിച്ച് പറ്റിച്ചാണ് താരം എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും വീഡിയോകളില്‍ എത്തി. മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ്, റംസാന്‍, ഋതു മന്ത്ര, നോബി, സന്ധ്യ മനോജ് തുടങ്ങിയവരെയെല്ലാം ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തു. ഇത്തവണ ഷോയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഫിറോസും സജ്നയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (16 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (33 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (34 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (35 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (37 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (53 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends