Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

26 DECEMBER 2022 06:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം മുതൽ പല്ല് ഉന്തിയതിന്റെ പേരിൽ അയോഗ്യത കൽപ്പിച്ച് ജോലി നഷ്ടപ്പെട്ട മുത്തുവിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയില്‍ ചർച്ചകളാണ് നടന്നുവരുന്നത്. അട്ടപ്പാടിയിലെ ഗോത്രവർഗത്തിൽ ഉൾപ്പെട്ട മുത്തു ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജോലിക്കായാണ് നാളുകളായി കാത്തിരുന്നത്. എന്നാൽ പല്ലിന്റെ തകരാർ സർക്കാർ ജോലിക്കു തടസ്സമായി മരുകയുണ്ടായി. ഈ സാഹചര്യത്തിൽ ഉന്തിയ പല്ല് ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ സർക്കാർ ജോലിക്ക് തടസമാകുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ്.

അതോടൊപ്പം തന്നെ വിഷയം മുൻനിർത്തി ഡോ. മനോജ് വെള്ളനാട് പങ്കുവച്ച കുറിപ്പ് അബദ്ധ ധാരണകൾ തിരുത്തുന്നതാണ്. ഓരോ ജോലിക്കും പ്രത്യേകം ശാരീരിക ക്ഷമതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡോ. മനോജിന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഫൈമോസിസ് (ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥ) ഉള്ളവരെ പട്ടാളത്തിൽ എടുക്കാത്തതെന്താണെന്ന് ആ വിഷയം കേൾക്കുമ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ഇപ്പോഴും ഉത്തരം അറിയില്ല. അതുപോലെ ഹെർണിയ, വെരിക്കോസീൽ തുടങ്ങിയ പ്രശ്നങ്ങളും ടെമ്പററി റിജക്ഷന് കാരണമാകാമത്രേ. ഈ വക പ്രശ്നങ്ങളുള്ളവർ സർജറി ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റുമായി ചെല്ലുമ്പോൾ അവർക്ക് ജോലി കിട്ടാറുമുണ്ട്.

ഓരോ ജോലിക്കും ഇതുപോലെ പ്രത്യേകം ശാരീരിക ക്ഷമതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് മിക്കവാറും എല്ലാവർക്കുമറിയാം. പല്ലുന്തിയതിന്റെ പേരിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടാതെ പോയ ഒരു യുവാവിന്റെ വാർത്തയാണ് ഇന്നത്തെ മെയ്ൻ. ആ ജോലിയുടെ നോട്ടിഫിക്കേഷനിൽ പല്ലുന്തിയവരെ എടുക്കില്ലായെന്ന് പ്രത്യേകം എഴുതിയിട്ടുമുണ്ട്.

പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും. എന്തുകൊണ്ടത് നേരത്തേ ചെയ്തില്ലാ എന്ന് ഇനി ചോദിച്ചിട്ട് കാര്യമില്ല.

വസ്തുതകൾ ഇങ്ങനെ വ്യക്തമായിരിക്കുമ്പോൾ ആദിവാസി യുവാവിന് മനപ്പൂർവ്വം ജോലി നിഷേധിച്ചു എന്ന രീതിയിൽ വാർത്തകൾ കൊടുക്കുന്നത് ശരിയല്ലാന്നാണ് എന്റെ അഭിപ്രായം. PSC അയാൾക്ക് പല്ല് ശരിയാക്കി വരാൻ സമയം അനുവദിക്കുകയും ശരിയാക്കി വരുമ്പോൾ അർഹനെങ്കിൽ ജോലി നൽകുകയും ചെയ്യുക. അതല്ലേ ശരി? അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു.. എന്നാലും പട്ടാളക്കാർക്ക് ഫൈമോസിസ് ഉണ്ടായെന്ന് വച്ച് എന്താ കുഴപ്പം? Any idea?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (5 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (17 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (34 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (35 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (36 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (38 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (54 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends