പശ്ചിമഘട്ടം പൊളിച്ചടുക്കും...പശ്ചിമഘട്ടം ക്വാറി മാഫിയക്ക് തീറെഴുതി സര്‍ക്കാര്‍, പട്ടയ ഭൂമിയില്‍ കരിങ്കല്‍ ക്വാറിക്രഷര്‍ യൂണിറ്റുകള്‍ക്ക് അനുമതി

അതീവ പരിസ്ഥിതിപ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ മഴുവന്‍ പട്ടയ ഭൂമിയും കരിങ്കല്‍ ക്വാറി മാഫിയയുടെ നിയന്ത്രണത്തിലേക്ക്. പട്ടയഭൂമിയില്‍ ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണിത്. മുന്‍പ് കര്‍ശന വ്യവസ്ഥകളിലൂടെ പ്രവര്‍ത്തിച്ചിരുന്നതും നിയമലംഘനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയതും യൂണിറ്റുകള്‍ക്ക് ഇതോടെ തുറന്ന് പ്രവര്‍ത്തിക്കാനാകും. നിയമവകുപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്താനത്തിലാണ് പ്രവര്‍ത്തനം.
തദ്ദേശതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നവംബര്‍ 11നാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത ഇതിനെ സംബന്ധിക്കുന്ന ഉത്തരവിറക്കിയത്. ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 2015 സെപ്റ്റംബര്‍ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, കാലാകാലമായി പുറപെടുവിച്ച എല്ലാ ഭൂപതിപ്പ് ചട്ടവും നിയമവും അനുസരിച്ച് പതിച്ച് നല്‍കിയ എല്‍.എ പട്ടയഭൂമികളില്‍ ഇത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കാനാണ് റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയത്.
1960ലെ കേരള ഭൂപതിപ്പ് നിയമവും 1964 ലെ ചട്ടവും പ്രകാരം 1771ലെ സ്വകാര്യവന നിയമനുസരിച്ചും നല്‍കിയ ഭൂമിയിലും പുതിയ ഉത്തരവ് പ്രകാരം ഖനനം നടത്താനാകും. നേരത്തെ നിയമാസൃതഅനുമതി ലഭിക്കുകയും പിന്നീട് പ്രവര്‍ത്തനം നിര്‍ത്തി വച്ചതുമായ ക്വാറി,ക്രഷര്‍,മറ്റ് അനുബന്ധ യൂണിറ്റുകള്‍ തുടര്‍ന്ന് നടത്താനും ഉത്തരവിലൂടെ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തുന്നു. ജില്ലകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.
1660 ലെ ഭൂപതിപ്പ് നിയമം(ചട്ടം-നാല്) പ്രകാരം പതിച്ചുകിട്ടിയ ഭൂമി കൃഷി ആവശ്യങ്ങള്‍ക്കോ വീട് നിര്‍മ്മിക്കാനോ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കോ മാത്രമെ ഉപയോഗിക്കാനാകൂ എന്നും ക്വാറി ക്രഷര്‍അനുബന്ധയൂണിറ്റുകള്‍ നടത്താന്‍ അനുവാദമില്ല എന്നും നിയമവകുപ്പ് ഒക്ടോബര്‍ 7ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ചട്ടവിരുദ്ധമായി ഭൂമി ഉപയോഗിച്ചാല്‍ പട്ടയം റദ്ദു ചെയ്യാനുള്ള അധികാരം സര്‍ക്കാരിനുണ്ടായിരിക്കുന്നതാണെന്നും വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ചൂണ്ടി കാട്ടി.1971 ലെ കേരള സ്വകാര്യവനങ്ങള്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നും നിയമ വകുപ്പ് അറിയിച്ചു. കൂടാതെ വിഷയത്തില്‍ ഐ.ജി യുടെ അഭിപ്രായം തേടാനും നിര്‍ദേശിച്ചു.
എന്നാല്‍ ചട്ടം ഭേതഗതി ചെയ്യാതെ എക്‌സിക്യൂട്ടിവിന്റെ ഉത്തരവ് മാത്രം മതിയെന്ന റിപ്പോര്‍ട്ടാണ് ഐ.ജി നല്‍കിയത്. ഇതോടെയാണ് ക്വാറി നടത്തിപ്പുകാര്‍ക്ക് അനുകൂലമായ ഉത്തരവിന് അവസരമോരുങ്ങിയത്. അതേ സമയം,നിയമപ്രകാരം കോടതിയെ സമീപിച്ചാല്‍ ഉത്തരവ് റദ്ദാവുന്ന സാഹചര്യമാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നത ഉദ്യോഗസ്തരും ഇത് ശരി വക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha