അങ്ങനെ കാരുണ്യപദ്ധതിക്കും അന്ത്യം

കോടികണക്കിന് രൂപ പാവപ്പെട്ടവന് ചികിത്സാസഹായമായി നല്‍കിയ കാരുണ്യ പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നീക്കം തുടങ്ങി. കെ എം മാണിയുടെ സ്വപ്നപദ്ധതി മാണി പടിയിറങ്ങിയതോടെയാണ് അട്ടിമറിക്കപ്പെടാന്‍ പോകുന്നത്.
ചിസ്പ്ലസ്, കാരുണ്യഫാര്‍മസി തുടങ്ങിയ പദ്ധതികള്‍ക്കൊപ്പം കാരുണ്യ ഭാഗ്യക്കുറിയെയും ചേര്‍ത്ത് ആരോഗ്യകേരളം എന്ന പുതിയ പദ്ധതി നടപ്പിലാക്കാനാണ് ഉമ്മന്‍ചാണ്ടി ആലോചിക്കുന്നത്.
കെ എം മാണി അദ്ദേഹത്തിന്റെ പതിമൂന്നാം ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ആരോഗ്യ കേരളം സാര്‍വത്രിക ആരോഗ്യം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കാരുണ്യ മാറുന്നത്. ഇത് ഉമ്മന്‍ചാണ്ടിയുടെ ആശയമായിരുന്നു. ആരോഗ്യപദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ കാരുണ്യ തന്റെ ധനവകുപ്പിന് കീഴില്‍ നിലനിര്‍ത്തണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നു. ഇത് ഉമ്മന്‍ചാണ്ടി സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ധനമന്ത്രി സ്ഥാനത്തു നിന്നും മാണി പടിയിറങ്ങിയതോടെ കാരുണ്യ ആരോഗ്യ വകുപ്പിന് കൈമാറാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. ധനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ കെ എം മാണിക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ല.
കാരുണ്യ ബനവലന്റ് ഫണ്ടില്‍ കോടിക്കണക്കിനാണ് പണം മറിയുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍ കാരുണ്യയിലെ പണമെടുത്ത് മറിക്കാന്‍ പലവട്ടം ആലോചിച്ചിരുന്നു. എന്നാല്‍ ധനമന്ത്രിയായിരുന്ന മാണി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴാണ് പരിപാടി പൊളിഞ്ഞത്. കാരുണ്യ ആരോഗ്യ വകുപ്പിന് കീഴിലാകുമ്പോള്‍ മുഖ്യമന്ത്രിക്ക് ആവശ്യാനുസരണം പണം മറിക്കാന്‍ വകുപ്പുണ്ടാകും.
ജനുവരിയില്‍ പുതിയ പദ്ധതി നടപ്പിലാക്കും എന്നാണ് അറിയുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ആരോഗ്യ വകുപ്പിനാണ്. സംസ്ഥാനം പ്രതീക്ഷയോടെ സ്വീകരിച്ച ഒരു പദ്ധതി കൂടി അകാലചരമമടയുകയാണ്. വിവിധ തരത്തിലുള്ള കോഴ ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കാരുണ്യ കൊണ്ടുനടക്കാനാവില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha