മാതാവിനെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

പാമ്പാടിയിൽ വൃദ്ധയായ മാതാവിനെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മാത്തുപ്പടി ഭാഗത്ത് തെക്കയിൽ വീട്ടിൽ തോമസ് മകൻ വർഗീസ് തോമസ് (49) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകിട്ട് തന്റെ അമ്മയായ മറിയാമ്മ തോമസിനെ(93) അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ചീത്ത വിളിക്കുകയും, കൈകൊണ്ട് മുഖത്തിന് അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു.
മാതാവിന്റെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ അംഗദൻ, കൊളിൻസ്, സി.പി.ഓ ദയാലു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























