പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 27 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും

2015 ല്‍ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 27 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ വിധിച്ചു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ഒന്നാം പ്രതി പാറക്കടവ് സ്വദേശി രാജേഷ് പി രാജുവിന് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതിയെ നേരത്തെ പതിനഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് മനോജ് ഹാജരായി.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ കഴിഞ്ഞ ദിവസം നൂറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോക്‌സോ കേസുകളില്‍ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂര്‍വമാണ്. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മധ്യ വേനല്‍ അവധിക്ക് പെണ്‍കുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങള്‍ക്ക് ശേഷം ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ചു.
കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. . കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്ര വാദവും പ്രതി കോടതിയില്‍ ഉന്നയിച്ചിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് പ്രതി. പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ പീഡനം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
https://www.facebook.com/Malayalivartha


























