Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 കൊടും ക്രൂരതയ്‌ക്കൊടുവില്‍ പിടിയില്‍.... ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍, സന്ധ്യാനേരത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്

28 JANUARY 2023 07:07 AM IST
മലയാളി വാര്‍ത്ത

കൊടും ക്രൂരതയ്‌ക്കൊടുവില്‍ പിടിയില്‍.... ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍, സന്ധ്യാനേരത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്


നൂറനാട് സ്വദേശി പ്രണവ് (27) നെയാണ് നൂറനാട് സി ഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യാനേരത്ത് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ ലഹരിമരുന്നിന് അടിമയായ ഇയാള്‍ തടഞ്ഞുനിര്‍ത്തി.

എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലാല്‍ക്കാരമായി വാപൊത്തി പിടിച്ച് എടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി വസ്ത്രങ്ങള്‍ വലിച്ചു കീറിയ ശേഷം വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വച്ചുണ്ടായ പിടിവലിക്കിടയില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പാത്രങ്ങളും റോഡില്‍ വീണു കിടക്കുകയായിരുന്നു.
ഇതു കണ്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിലായ യുവതിയെ പ്രതിയായ പ്രണവിന്റെ വീട്ടില്‍ നിന്നും ദേഹമാസകലം മുറിവുകളുമായി കണ്ടെത്തിയത്. യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കത്തികാട്ടി പ്രണവ് യുവതിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

പൊലീസ് പ്രതിക്കായി വിശദമായ പരിശോധന നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വ്യാപകമായി നടത്തിയ തിരച്ചിലിലാണ് പ്രണവിനെ പിടികൂടിയത്.

പ്രണവ് ലഹരിക്കടിമയാണെന്നും കൃത്യം നടക്കുമ്പോള്‍ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയുടെ അമിത ലഹരി ഉപയോഗവും ഉപദ്രവും കാരണം പ്രണവിന്റെ വീട്ടുകാര്‍ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു വരികയാണ്. പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡിലാക്കി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (4 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (16 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (33 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (34 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (35 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (37 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (53 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends