ടാക്‌സി സര്‍വീസിനു പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു

ടാക്‌സി സര്‍വീസ് നടത്തുന്നതിനു പിന്നാലെ കുടുംബശ്രീ തലസ്ഥാനത്ത് ബസ് സര്‍വീസ് ആരംഭിക്കുന്നു. നാല് റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. റൂട്ടുകളെക്കുറിച്ച് അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ബസിലെ െ്രെഡവറും കണ്ടക്ടറും കുടുംബശ്രീ അംഗങ്ങളായിരിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പുചുമതല. ബാങ്ക് വായ്പയ്ക്കു പുറമെ സര്‍ക്കാര്‍ സബ്‌സിഡിയും നല്‍കും. ബസ് ഓടിക്കുന്നതിനുള്ള പരിശീലനം കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിക്കഴിഞ്ഞു. പദ്ധതി വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കും.
സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ കുറച്ചുമാത്രം അപകടത്തില്‍ പെടുന്നതിനാല്‍ കുടുംബശ്രീയുടെ ബസുകള്‍ അപകടം കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. മൂന്നുമാസത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കാനാണ് കുടുംബശ്രീ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha