Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ത്താല്‍ നടത്താന്‍ മുന്‍കൂര്‍ പണം കെട്ടിവയ്ക്കണം, മൂന്ന് ദിവസത്തിനു മുമ്പ് തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം

01 DECEMBER 2015 09:08 AM IST
മലയാളി വാര്‍ത്ത.

ഹര്‍ത്താല്‍ നിയന്ത്രണ ബില്ലില്‍ കര്‍ശന വ്യവസ്ഥകള്‍. ഇത് നിയമമാകുന്നതോടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങും. ഈ സഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. നിയമത്തില്‍ അനുവദനീയമായ രീതിയില്‍ മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ പാടുള്ളൂ. മൂന്ന് ദിവസം മുമ്പ് ഹര്‍ത്താല്‍ തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ നിശ്ചിത തുകയും കെട്ടിവയ്ക്കണം.

ഹര്‍ത്താല്‍ മുഖേന ജീവനും സ്വത്തിനും ഉണ്ടായേക്കാവുന്ന നാശനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഈടെന്ന നിലയിലാണ് ഈ തുക. നിയമപ്രകാരം നടത്താനാണെങ്കില്‍ കൂടിയും ചില ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ജനജീവിതത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ടാലാണ് നിരോധിക്കാനാവുന്നത്.
ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഫാര്‍മസി എന്നിവയുടെ പ്രവര്‍ത്തനവും പാല്‍, പത്രം, മീന്‍, ജലം, ആഹാരം എന്നിവയുടെ വിതരണവും ആംബുലന്‍സുകള്‍, ആശുപത്രി വാഹനങ്ങള്‍, ഇന്ധന വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതവുമാണ് ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാലാകാലം സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന മേഖലകളെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.
നിയമപ്രകാരം ഹര്‍ത്താല്‍ നടത്തിയാലും ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കാനോ, ഗതാഗതം തടയാനോ സാധിക്കില്ല. ഇങ്ങനെ ചെയ്താല്‍ ആറ് മാസംവരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിേയാ ആണ് ശിക്ഷ.

ഹര്‍ത്താല്‍ കുറ്റങ്ങള്‍ക്ക് പോലീസ് നിര്‍ദ്ദേശിക്കുന്ന നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാതെ കോടതിയില്‍ നിന്ന് ജാമ്യം കിട്ടില്ല. പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ നിക്ഷേപിച്ച തുക തിരിച്ചുനല്‍കണം. പ്രതി ശിക്ഷിക്കപ്പെട്ടാല്‍ ഈ തുക പിഴ ഒടുക്കുന്നതിന് ഉപയോഗിക്കാം. ഹര്‍ത്താലിന്റെ നിര്‍വചനത്തില്‍ വ്യാവസായിക തര്‍ക്ക നിയമത്തിലേയും ട്രേഡ് യൂണിയന്‍ നിയമത്തിലെയും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമങ്ങളിലെയും വ്യവസ്ഥകള്‍ അനുസരിച്ചുള്ള തൊഴില്‍ സമരങ്ങള്‍ ഉള്‍പ്പെടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (24 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (43 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends