തെരുവുനായയുടെ ആക്രമണം തുടരുന്നു കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു

അഴീക്കോട്ട് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ തെരുവുനായ കടിച്ചുപറിച്ചു. മുഖത്തും കണ്ണിനുതാഴെയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കപ്പക്കടവിലെ ഗ്രാമീണ വായനശാലയ്ക്കു സമീപം വലിയകണ്ടത്തില്‍ അഷറഫിന്റെയും റഫീനയുടെയും മകളായ ഹൈസയെയാണ് നായ കടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ കളക്ടറോടും ജില്ലാപഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ട്.
നായ്ക്കള്‍ കൂട്ടത്തോടെ ഓടിവരുന്നതു കണ്ട് മുതിര്‍ന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഹൈസയ്ക്ക് ഓടാനായില്ല. പൊയ്ത്തും കടവ്, ചാല്‍, കപ്പക്കടവ് മേഖലയില്‍ രണ്ടുദിവസം കൊണ്ട് 17 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഞായറാഴ്ച ഹൈസയ്ക്കടക്കം നാലുപേര്‍ക്കാണ് കടിയേറ്റത്. സുനിരമണി ദമ്പതിമാരുടെ മകന്‍ അനഘദര്‍ശി വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ നായ കഴുത്തിന് പിടികൂടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പിടിവിട്ട് ഓടുകയായിരുന്നു. നായ്ക്കള്‍ കൂട്ടത്തോടെ കടിക്കുന്നത് പേയിളകിയതിനാലാണോയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
ഞായറാഴ്ച മുഴുവന്‍ സമയവും നാട്ടുകാരുടെ നേതൃത്വത്തില്‍ നായ്ക്കള്‍ക്കായി തിരച്ചിലായിരുന്നു. നാട്ടുകാര്‍ സംഘടിച്ച് 12 നായ്ക്കളെ ഞായറാഴ്ച കൊന്നു. എന്നാല്‍ ഇതിലധികം നായ്ക്കള്‍ ഇനിയുമുണ്ടെന്ന് അവര്‍ പറയുന്നു. അഴീക്കോട് പഞ്ചായത്തിലെ മിക്ക ഭാഗങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പുഴയോരമേഖലയായതിനാല്‍ മണലെടുത്ത കുഴികള്‍ പ്രദേശത്ത് ധാരാളമുണ്ട്. അവിടെയാണ് ഇവയുടെ കേന്ദ്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha