തിരുവനന്തപുരത്ത് കടമുറിക്കുള്ളില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കാരക്കോണത്ത് കടമുറിക്കുള്ളില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം മഞ്ചവിളാകം ആനായിക്കോളം വിജയന്റെ മകന്‍ വിനോദ് കുമാര്‍ (20), കൈതോട്ടുകുളം ലക്ഷംവീട് കോളനിയില്‍ അനന്തകൃഷ്ണന്റെ മകന്‍ അജയ് (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
മൈക്ക് സെറ്റ് ഓപ്പറേറ്റര്‍മാരായ ഇവര്‍ രണ്ടുപേരും ജോലി കഴിഞ്ഞ ശേഷം കടയില്‍ കിടന്നുറങ്ങിയതായിരുന്നു. രാവിലെ കടയുടെ ഉടമയാണ് വിനോദിനെയും അജയിനേയും മരിച്ച നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പളിക്കല്‍ പോലീസ് സ്ഥലത്തെത്തി.
രാത്രിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ ഇവര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്ത് കിടന്നുറങ്ങിയതാകാം. അതില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകണം മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha