മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു

മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുര്‍ന്ന് മരിച്ചു. സാജന്‍ സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്.
ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. ഇയ്യിടെ പ്രകാശനം ചെയ്ത സ്വന്തം നോവലായ ബൈബിളിയോയുടെ ചലച്ചിത്രാവിഷ്‌കാരമാണിത്.
മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ ഇപ്പോഴത്തെ താപനില. അതിശൈത്യം മൂലം തളര്‍ന്നുവീണ സാജനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമയുടെ ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലായിരുന്നു. സിനിമയില്‍ വേഷം ചെയ്ത ജോയ് മാത്യു കഴിഞ്ഞ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ലഡാക്കില്‍ നിന്ന് മടങ്ങിയിരുന്നു.
തൃശൂര്‍ സ്വദേശിയായ സാജന്‍ നേരത്തെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല. ദി ലാസ്റ്റ് വിഷന്‍, ജഗദീഷും പശുപതിയും നായകരായ ഡാന്‍സിങ് ഡെത്ത് എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha