മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തെ വിഭജിക്കുന്ന ചിന്തകളില്‍ നിന്നും നമ്മുടെ കാഴ്ചപ്പാടുകളെ മുക്തമാക്കാന്‍ സാധിക്കണം. ഇന്ത്യയെ ശുചിത്വമാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് പദ്ധതിയെ പ്രശംസിച്ച രാഷ്ട്രപതി രാജ്യത്തോടൊപ്പം നമ്മുടെ മനസ്സുകളും ശുദ്ധമാക്കി മഹാത്മജിയുടെ വീക്ഷണം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാ ദിവസവും നമുക്ക് ചുറ്റും അപ്രതീക്ഷിതമായ അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെയെല്ലാം കാതല്‍ അവിശ്വാസവും ഭയവും മനസ്സിലെ ഇരുട്ടുമാണ്. അക്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടി നമ്മള്‍ പുതിയ രീതികള്‍ അവംലബിച്ചിട്ടുണ്ട്. എന്നിരുന്നാലും അഹിംസയുടേയും ചര്‍ച്ചകളുടേയും ശക്തി നാം വിസ്മരിക്കാന്‍ പാടില്ല. പ്രണബ് മുഖര്‍ജി പറഞ്ഞു. ദാദ്രി കൊല ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് അസഹിഷ്ണുതക്കെതിരെ രാഷ്ട്രപതി സംസാരിച്ചത്.
നമ്മുടെ സമൂഹത്തെ ഭൗതികമായതും വാക്കാലുള്ളതുമായ എല്ലാതരം അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണം. ഒരു അക്രമരഹിത സമൂഹത്തിന് മാത്രമേ ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാ വിഭാഗം ആളുകളുടേയും പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. അനുകമ്പയും സഹനവുമാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും രാഷ്ട്രപതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha