മൂന്ന് എം.എല്‍.എമാര്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് ബിജു രാധാകൃഷ്ണന്‍

ടീം സോളാറില്‍ നിന്ന് മൂന്ന് ഭരണപക്ഷ എം.എല്‍.എമാര്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് ബിജു രാധാകൃഷ്ണന്‍. എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ് എന്നിവരാണ് ടീം സോളാറില്‍നിന്ന് കമ്മീഷന്‍ കൈപ്പറ്റിയിട്ടുള്ളത്. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
മൊത്തം ലാഭത്തിന്റെ 20 ശതമാനമാണ് ഈ മൂന്ന് എം.എല്‍.എമാരും കമ്മീഷന്‍ പറ്റിയത്. മോന്‍സ് ജോസഫുമായി അടുത്ത ബന്ധമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. കെ.സി വേണുഗോപാല്‍, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ഇന്നലെ ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
രശ്മി വധക്കേസില്‍ തനിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി യാത്രി നിവാസില്‍ ഗൂഢാലോചന വരെ നടന്നിട്ടുണ്ടെന്നും മൊഴി നല്‍കിയതിനു പിന്നാലെ ബിജു രാധാകൃഷ്ണന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha