ടൂറിസം വികസന പദ്ധതികള്‍ക്ക് കേരളത്തോട് നീതി പുലര്‍ത്താനായില്ലെന്ന് കേന്ദ്രമന്ത്രി

കേരളം സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്ക് മതിയായ പരിഗണന നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. ലോക്‌സഭയില്‍ സമ്മതിച്ചു. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കിയതായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നാല് ടൂറിസം പ്രോജക്ടുകളും പരിഗണിക്കുമെന്നും അതിന് കേന്ദ്ര സഹായം നല്‍കുമെന്നും പ്രേമചന്ദ്രന്റെ ഉപചോദ്യത്തിന് മറുപടിയായി മന്ത്രി ഉറപ്പു നല്‍കി.
2014-2015 സാമ്പത്തിക വര്‍ഷം കേരളം സമര്‍പ്പിച്ച ടൂറിസം പ്രോജക്ടുകള്‍ക്ക് ഒരു രൂപയുടെ പോലും കേന്ദ്ര ധനസഹായം ലഭ്യമാക്കിയില്ലെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി വീഴ്ച സമ്മതിച്ചത്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയതു കാരണമാണ് പദ്ധതികള്‍ അംഗീകരിക്കാന്‍ കഴിയാതെ പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha