കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു

പ്രശസ്ത നങ്ങ്യാര്‍ക്കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു. ഇന്നു വൈകിട്ടായിരുന്നു അന്ത്യം. 50 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു.
നങ്ങ്യാര്‍ക്കൂത്ത് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രതിഭയാണ് മാര്‍ഗി സതി. ഏറെ ജനകീയമായ ശ്രീരാമചരിതം നങ്ങ്യാര്‍ക്കൂത്ത് മാര്‍ഗി സതിയുടെ സംഭാവനയാണ്. സീതയുടെ കാഴ്ചപ്പാടിലൂടെ രാമായണ കഥ പറയുന്നതാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha