സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി ഷെരീഫ് അന്തരിച്ചു

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി ഷെരീഫ്(74)അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ നസീമ, മക്കള്‍ ഷെഫീസ്, ഷിഹാസ്,ഷെര്‍ണ. നൂറിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ അദ്ദേഹം മുട്ടത്തുവര്‍ക്കിയുടെ നാത്തൂനെഴുതിയ തിരക്കഥയോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നാത്തൂന്‍ വന്‍വിജയമായതോടെ നിരവധി തിരക്കഥകളെഴുതുവാനുളള അവസരം പിന്നീട് ഷെരീഫിനുണ്ടായി. ഐ.വി. ശശിയുമായി ചേര്‍ന്ന് നിരവധി ഹിറ്റുചിത്രങ്ങളൊരുക്കിയ ആലപ്പി ഷെരീഫിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അവളുടെ രാവുകള്‍ ആയിരുന്നു. ആരോഹണം, അസ്തമിക്കാത്ത പകലുകള്‍, നസീമ എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha