എന്തൊക്കെ നാടകങ്ങൾ കാണേണ്ടി വരും...ഇപ്പോൾ കണ്ണന്റെ സമയമാണ്.... ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു....ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? സാധ്യത തള്ളാനാവില്ല....ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല....

എന്തൊക്കെ നാടകങ്ങൾ കാണേണ്ടി വരും ഇനിയും എന്നുള്ളതാണ് ചോദ്യം. പണ്ടൊക്കെ നേതാക്കളുടെ വക കാപ്സ്യുൾ ആയിരുന്നു തട്ടി വിട്ടു കൊണ്ട് ഇരുന്നിരുന്നത്. ഇപ്പോഴത് മാറി. ഇപ്പോൾ നാടകങ്ങൾ ആണ്. പാർട്ടി സഖാക്കൾ ഒരുമിച്ചിരുന്നു ഒരു തിരക്കഥ എഴുത്തും ഇ ഡി ക്കു മുൻപിൽ ആടി തകർക്കും അതാണ് കണ്ടു വരുന്ന കാഴ്ച .ഇ ഡി ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തന്നെ തല്ലി ചതച്ചു എന്ന് വരെ പറഞ്ഞു കിട്ടിയാൽ റോൾ തകർത്താടിയവർ ഉണ്ട് ഇവിടെ. ഇപ്പോൾ കണ്ണന്റെ സമയമാണ്. കരുവന്നൂർ ബാങ്ക് കൊള്ള നടത്താൻ നേതൃത്വത്തിൽ ഉണ്ടായിരുന്ന നേതാവ് എം കെ കണ്ണൻ സത്യം പറയുന്നില്ല.എങ്ങിനെ ഇത്ര വലിയ ബാങ്ക് കൊള്ള നടത്തി. കരുവന്നൂർ കൊള്ളയ്ക്ക് നേതൃത്വം നല്കിയ എം കെ കണ്ണൻ എന്ന സി.പി.എം നേതാവ് മൊഴിയുന്നില്ല. ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു. ഇ ഡിയോട് തിരിച്ച് ചോദ്യം ചോദിക്കുന്നു.
അതായത് ആകെ കലിപ്പിലാണ് എം കെ കണ്ണൻ. ഇ ഡി മര്യാദയ്ക്ക് ചോദിച്ചിട്ടും എം കെ കണ്ണൻ ഉത്തരം നല്കാതെ ഒഴിഞ്ഞ് മാറി.അതിനാൽ തന്നെ കേരലത്തിലെ പി എഫ് ഐ ക്കാരുടെ മുതിർന്ന നേതാക്കളേ റെയ്ഡ് നടത്തി വിമാനത്തിൽ ദില്ലിയിൽ എത്തിച്ച പോലെ ഇ ഡിയുടെ ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? കണ്ണനേ ഇ ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത് സത്യം പറയിപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല. ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല.കേരളത്തേക്കാൾ സമ്മർദ്ദം ഉണ്ടാക്കാനും ഇ ഡിക്ക് കഴിയും.എം കെ കണ്ണനു അറിയാം കൊള്ള നടത്തിയതും പണം പോയ എല്ലാ വഴികളും. എന്നാൽ കേഡർ പാർട്ടി ആയതിനാൽ കണ്ണൻ എല്ലാം കേഡർ രീതിയിൽ ഒളിപ്പിക്കുകയാണ്. ഇതിനെല്ലാം കേഡർ സംവിധാനത്തിൽ നിന്നും പാർട്ടി ക്യാമ്പിൽ നിന്നും കൃത്യമായ പരിശീലനം വരെ കിട്ടിയിരിക്കാം.
കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ എം കെ കണ്ണന്റെ കൈയ്യിൽ കേരല ബാങ്ക് ഇനി എത്ര സുരക്ഷിതം ആയിരിക്കും എന്നും ചോദ്യം ഉയരുന്നു.എം കെ കണ്ണൻ അറിയാതെ കരുവന്നൂർ ബാങ്കിൽ ഒരിലയനക്കം പോലും ഉണ്ടാവില്ല. കരുവന്നൂരിലെ സൂത്രധാരൻ എം കെ കണ്ണനു ഇപ്പോൾ 300 കോടിയുടെ ആസ്തി ഉള്ളതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഒരു ആരോപണം എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു..ആരോപണം ഗുരുതരമാണ്.ഇ ഡി വരും എന്ന് മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു.അതിനാൽ തന്നെ സി.പി.എം പാർട്ടി അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് നേതാക്കൾക്ക് നല്കിയിരുന്നു. അതായത് ഇ ഡിക്ക് മുന്നിൽ പിടിച്ച് നില്ക്കണം എന്നും ധൈര്യമായി ഇരുന്നോളൂ..ഇ ഡി ഒരു ചുക്കും ചെയ്യില്ല എന്നും ഒക്കെ ഉപദേശം നല്കിയിരിക്കാം.
ഇ ഡിക്ക് ലോക്കപ്പില്ല, ലാത്തിയില്ല, മൂന്നാം മുറയില്ല, പിന്നെ എന്തിനു ഭയക്കണം എന്ന നിലപാടാണ് നേതാക്കൾക്ക്. ഏതായാലും ഇന്നും യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അടിയന്തരമായി എ കെ ജി സെന്ററിൽ എത്താൻ ആണ് എല്ലാവർക്കും നിർദ്ദേശം നൽകിയത് .അതിൽ ഇന്നലെ ഇ ഡി ക്കു മുൻപിൽ മുട്ട് വിറച്ചു നിന്ന കണ്ണനും എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇനി അവിടെ ഇരുന്നു കൊണ്ട് പുതിയ തീരുമാനങ്ങൾ എന്തൊക്കെയാവും ഓതി കൊടുത്തിയിരിക്കുന്നത് എന്നുള്ളത് വഴിയേ മനസിലാവും. ഏതായാലും ഇനി ആരിലേക്ക് ഒക്കെ ആണ് അന്വേഷണം എത്താൻ പോകുന്നത് എന്നുള്ളത് വഴിയേ മനസിലാവും. ഏതായാലും ഓരോരുത്തരായി മാളങ്ങളിൽ ഒളിച്ചു തുടങ്ങി. ഇ ഡി വിരിച്ച വലയിൽ എല്ലാം മീനുകളും ഒരു ദിവസം കുരുങ്ങും .
https://www.facebook.com/Malayalivartha