Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കൊടും തീവ്രവാദികളെ പോരാളികൾ / പടയാളികൾ എന്ന വിശുദ്ധ നാമകരണം നടത്തി തീവ്രവാദയാക്രമണത്തെ വെളുപ്പിക്കുന്ന സിക്കുലർ മനോരോഗികളെ കാണണമെങ്കിൽ വേറെ ഒരിടത്തും നോക്കേണ്ട, പ്രബുദ്ധ കേരളത്തിൽ നോക്കിയാൽ മാത്രം മതി തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

08 OCTOBER 2023 02:14 PM IST
മലയാളി വാര്‍ത്ത

കൊടും തീവ്രവാദികളെ പോരാളികൾ / പടയാളികൾ എന്ന വിശുദ്ധ നാമകരണം നടത്തി തീവ്രവാദയാക്രമണത്തെ വെളുപ്പിക്കുന്ന സിക്കുലർ മനോരോഗികളെ കാണണമെങ്കിൽ വേറെ ഒരിടത്തും നോക്കേണ്ട, പ്രബുദ്ധ കേരളത്തിൽ നോക്കിയാൽ മാത്രം മതി.തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കൊടും തീവ്രവാദികളെ പോരാളികൾ / പടയാളികൾ എന്ന വിശുദ്ധ നാമകരണം നടത്തി തീവ്രവാദയാക്രമണത്തെ വെളുപ്പിക്കുന്ന സിക്കുലർ ( sickular ) മനോരോഗികളെ കാണണമെങ്കിൽ വേറെ ഒരിടത്തും നോക്കേണ്ട, പ്രബുദ്ധ കേരളത്തിൽ നോക്കിയാൽ മാത്രം മതി. അയൽരാജ്യത്ത് നുഴഞ്ഞു കയറി ബലൂൺ ബോംബ് ആക്രമണം നടത്തുന്ന ഹമാസ് തീവ്രവാദികൾ എങ്ങനെയാണ് പോരാളികൾ ആവുന്നത്? അവന്റെയൊക്കെ മത തീവ്രവാദം എങ്ങനെയാണ് പോരാട്ടം ആവുന്നത്?

അടുത്തൊരു രാജ്യത്ത് അവരുടെ മതത്തിന്റെ ഭാഗമായ ആഘോഷം നടക്കുമ്പോൾ, ആ വേളയിൽ അവർ ആയുധം എടുക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ആക്രമണം അഴിച്ചു വിടുക. എന്നിട്ട് നിരപരാധികളായ മനുഷ്യരെ, ബസ് ഷെൽറ്ററുകളിലും മറ്റും ഇരുന്ന നിരായുധരായ മനുഷ്യരെ നിഷ്കരുണം വധിക്കുക, എന്നിട്ട് ദൈവത്തെ ഉറക്കെ വാഴ്ത്തുക. ഇതാണോ പോരാട്ടം? ഇങ്ങനെ ചെയ്യുന്നവരാണോ പോരാളികൾ??

ഒരു സ്ത്രീയെ വിവസ്ത്രയാക്കി കൂട്ടം ചേർന്ന് ക്രൂരമായി ട്രക്കിൽ ഇട്ട് ആക്രമിച്ചു കൊല്ലുക. എന്നിട്ട് ദൈവത്തിന്റെ പേര് ഉറക്കെ വിളിക്കുക. ഈ പ്രാകൃതമായ രീതിയെ ആണോ പോരാട്ടം എന്ന് പറയുന്നത്? ആക്രമണം നടന്ന ദിവസം യഹൂദർക്ക് സിംഖാത് തോറ(SIMCHAT TORAH) എന്ന തിരുനാൾ ആയിരുന്നു. പഴയ നിയമം ആണല്ലോ അവരുടെ എല്ലാം. പഴയ നിയമത്തെ മൂന്നായി തിരിച്ചുള്ള

തോറ, നെവീം, ക്തുവീം വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടേത്. സുക്കോത്ത് ഫെസ്റ്റിവലിന്റെ അവസാന ദിവസവും തോറ പാരായണത്തിനുള്ള അടുത്ത വർഷത്തിന്റെ ആരംഭവുമാണ് സിംഖാത് തോറ. അങ്ങനെയുള്ള വിശേഷ ദിവസം നോക്കി ആക്രമണം നടത്തുന്നത് പോരാട്ടം അല്ല, മത തീവ്രവാദം ആണ്. ഇതൊക്കെയാണ് യാഥാർഥ്യമെങ്കിലും ഹമാസ് എന്ന സംഘടനയെ ഭീകര സംഘടനയായോ തീവ്രവാദ സംഘടനയായോ കണക്കാക്കാൻ പ്രബുദ്ധ കേരളത്തിലെ പുരോഗമന - ബുദ്ധിജീവികൾക്ക് നാവ് പൊന്തില്ല.

കാരണം പ്രീണനത്തിൽ ഊന്നിയുള്ള വോട്ട് ബാങ്ക് കച്ചവടം. ജീവിക്കാൻ വഴി തേടി ഇസ്രായേലിൽ പോയ നമ്മുടെ സഹോദരി സൗമ്യ ഹമാസ് നടത്തിയ റോക്കറ്റ് അക്രമണത്തിൽ കൊല്ലപ്പെട്ടിട്ട്, ആ സംഘടനയെ പേരെടുത്തു പറയാനോ അത് തീവ്രവാദി ആക്രമണം എന്ന് പറയാനോ കഴിയാതെ നാവുളുക്കി നിന്ന ജനനായകന്മാരെ നമ്മൾ കണ്ടതാണ്. അവരുടെ രാജ്യത്ത് വന്നതുകൊണ്ട്, മരണം വരിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് ഇസ്രയേൽ എന്ന രാജ്യം ആ കുടുംബത്തെ ചേർത്തണച്ചത് നമ്മൾ കണ്ടതാണ്.

അവിടുത്തെ ജനസേവകർ മുതൽ സാദാ പൗരന്മാർ വരെ സൗമ്യയ്ക്കായി കണ്ണീർ വാർത്തതും നമ്മൾ കണ്ടതാണ്. ഒരു വിദേശ രാജ്യം കാണിച്ച ആത്മാർത്ഥതയുടെ ആയിരത്തിലൊരംശം പോലും കൂട്ടത്തിലൊന്നിനെ നഷ്ടപ്പെട്ടിട്ട് കേരളത്തിന്‌ ഇല്ലാതെ പോയി. അതിനാൽ തന്നെ ഇന്ന് പാലസ്‌തീൻ പോറ്റി വളർത്തിയ ഹമാസ് ഇസ്രായേലിൽ ചെയ്ത ഈ കൊടും ക്രൂരത ഇവിടെ ചർച്ച ആവില്ല. പക്ഷേ നാളെ അവർ തിരിച്ചടിക്കുമ്പോൾ ഇവിടെ നിലവിളി ഉയരും. സേവ് ഗാസ സേവ് പാലസ്‌തീൻ ഹാഷ്ടാഗുകളുമായി ഫേക്ക് മാനവസ്നേഹികൾ വരി വരിയായി നിരന്നു നിൽക്കും.

വെറുതെ ഇരിക്കുന്നവരുടെ വായിൽ വിരൽ ഇട്ട് കുത്തിയിട്ട് കടിയെടാ എന്ന് പറയുന്നത് പോലെയുള്ള പണിയാണ് ഹമാസ് ചെയ്തത്. പണ്ടൊക്കെ പെരുന്നാൾ വേളകളിൽ മുടങ്ങാതെ ഈ പരിപാടി അവർ ചെയ്യും. ഹമാസിനു സ്വന്തം ജനതയോട് എന്ത്‌ കൂറ്. അങ്ങനെ ചൊറിയുമ്പോൾ ഇസ്രായേൽ കയറി നല്ല അസ്സൽ മാന്ത്‌ കൊടുക്കും. പലപ്പോഴും അതിന്റെ ഇര ആവുന്നത് സ്ത്രീകളും കുട്ടികളും ഒക്കെയായ പാലസ്തീനി മനുഷ്യർ ആയിരിക്കും.

കയറി ചൊറിഞ്ഞ തീവ്രവാദികൾ സുരക്ഷിത സ്ഥാനത്തു ഇരുന്ന് മരണപ്പെട്ടവരുടെ ശരീരം ലോകത്തിന് മുന്നിൽ കാട്ടി വിക്ടിം പ്ലേ നടത്തും. അത് കണ്ട് ഖത്തർ പോലുള്ള അറബ് രാഷ്ട്രങ്ങൾ കോടികണക്കിന് ഫണ്ട് തള്ളികൊടുക്കും. ഇത് കുറേ നാളുകൾ ഓടിയ പരിപാടി ആയിരുന്നു. ഇവന്മാരുടെ ഈ വിക്ടിം പ്ലേ കണ്ട്, ഈ കേരളത്തിലെ കുറേ പുരോഗമന ബുദ്ധിജീവികൾ കരഞ്ഞു മെഴുകും, കവിതകൾ രചിക്കും. ആദ്യമൊക്കെ ഈ കളി കുറേ ഓടി, പിന്നീട് വെളിവ് ഉള്ളവർക്ക് കാര്യം മനസ്സിലായി. ഇപ്പോൾ കുറേ നാളുകൾ ആയിട്ട് ഷേവ് ഗാസയ്ക്ക് മാർക്കറ്റ് ഇല്ലായിരുന്നു ഇവിടെ.

നിലവിൽ പുറത്ത് വരുന്ന വാർത്തകൾ സങ്കടകരമാണ്. ഒരുപാട് ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട്. ആഘോഷത്തിന്റെ മറവിൽ നടത്തിയ നുഴഞ്ഞുകയറ്റമായിരുന്നു. തീർത്തും അപ്രതീക്ഷിതമായിട്ടുള്ളത്. വീഴ്ച ഇസ്രായേൽ ഭാഗത്ത്‌ സംഭവിച്ചിട്ടുണ്ട്. അറിഞ്ഞിടത്തോളം അറുപതോളം ഇസ്രായേലി പൗരന്മാർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. 800ൽ അധികം ആളുകൾക്ക് പരിക്ക് ഉണ്ടായിട്ടുണ്ട്,പലതും ഗുരുതരമായത് തന്നെ. നുഴഞ്ഞുകയറ്റക്കാർ ഒരുപാട് പേരെ ബന്തിയാക്കിയിട്ടുണ്ട്. കുറച്ചു നേപ്പാളി പൗരന്മാരെ ബന്തിയാക്കിയതായി അറിയുന്നുണ്ട്.

ഹമാസ് എന്ന ഭീകര തീവ്രവാദ സംഘടന തുലയുക തന്നെ വേണം. ഹമാസ് എന്നല്ല നിരപരാധികളെ ഒറ്റുന്ന, നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഏതൊരു തീവ്രവാദ സംഘടനയും തുലയണം. ഏതൊരു യുദ്ധവും വിതയ്ക്കുന്നത് അശാന്തിയാണ്, വിനാശമാണ്. ഇസ്രായേൽ എന്ന രാജ്യത്തെ കയറി വെറുതെ ചൊറിഞ്ഞ ഹമാസ് നിലവിൽ സ്വന്തം കുഴിമാടം സ്വയം കുഴിച്ചതാണ്. ഒപ്പം അവർ സ്വന്തം ജനതയെ കൊലയ്ക്ക് കൊടുക്കാനും പോകുന്നു. കണ്ടറിയണം ഹമാസിന്, പാലസ്തീന് ഇനി എന്ത്‌ സംഭവിക്കുമെന്ന്.
ചുണ്ടങ്ങ കൊടുത്തതല്ലേ, പകരം വളരെ വലിയൊരു മത്തങ്ങ തിരികെ വാങ്ങട്ടെ!!!

അപ്പോൾ എങ്ങനാ പ്രബുദ്ധരേ, ഈ നിമിഷം വരെ ഹമാസ് ഭീകരർ പാലസ്തീനിൽ നടത്തിയ കൊടും ഹത്യകൾ കാണാതെ കണ്ണടച്ചു ഇരുന്നതല്ലേ. നാളെ എങ്ങനാ? കണ്ണീരും കവിതയും ഷേവ് കത്തിയും ഒക്കെ റെഡിയാക്കി വച്ചോ. ആവശ്യം വരും!!!നാളെ ഇസ്രായേൽ കയറി പണിയുന്നത് കണ്ട് മൊത്തത്തിൽ ഞെട്ടി ത്തരിച്ചു കരഞ്ഞു വിളിക്കേണ്ടത് അല്ലേ?? ഇന്നും കൂടി കണ്ണും പൂട്ടി ഇരുന്നോളൂ!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (47 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (57 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (1 hour ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (6 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends