മുല്ലപ്പെരിയാർ ഡാം ആളുകളുടെ ജീവന് ഭീഷണിയാണെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നാണ് ഇടുക്കി രൂപത

മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതി വിശേഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇടുക്കി രൂപത. മുല്ലപ്പെരിയാർ ഡാം ആളുകളുടെ ജീവന് ഭീഷണിയാണെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നാണ് ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞത്. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോര്‍ക്ക് ടൈംസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കയോടെയാണ് ജനങ്ങള്‍ കണ്ടിട്ടുള്ളത്. പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കാലപഴക്കം കൊണ്ടും ബലക്ഷയം കൊണ്ടും ഡാം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്.
കേരള സര്‍ക്കാരും തമിഴ്നാടും സര്‍ക്കാരും ഇക്കാര്യത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തണം. ഇരു സംസ്ഥാനവും ചര്‍ച്ച നടത്തി സമയവായത്തിലെത്തണം. അടിയന്തരമായി ചര്‍ച്ചകള്‍ നടത്തണം. ഇടുക്കിയിലെ ജനങ്ങള്‍ വിഷയത്തില്‍ കടുത്ത ആശങ്കയിലാണ്. ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി റിപ്പോര്‍ട്ടിന്‍റെ ഗൗരവും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ മാസം മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അടക്കം സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ബിസിനസ് കേരള മാഗസിന്‍റെ പുരസ്കാരദാന ചടങ്ങില്‍ വച്ച് ഈ വിഷയംഎല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍ ബിഗ്‌ബോസ് താരമായ റോബിൻ എത്തിച്ചിരുന്നു. ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഴ കനക്കുകയും കാലാവസ്‌ഥാ വ്യതിയാനം സംസ്‌ഥാനത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയായി മാറിയത്. അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്‌ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു.
അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയ്‌ക്കു മുന്നറിയിപ്പ് നല്‍കുന്നത്. അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു.
ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷംമുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് 100 വർഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ മുല്ലപ്പെരിയാർ ഡാമിന് സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























