Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇ ഡിക്ക് തൃശ്ശൂരില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി;സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സി കളിക്കുന്നു,എ സി മൊയ്ദീന്റെ വല്ലാത്ത രോദനം,ഇ ഡി ലിസ്റ്റിലെ ആദ്യ പേരുകാരന്‍ ആണ് തച്ച് വെച്ചോ,മൊയ്ദീന്റെ കാറ്റഴിക്കാറായി,ക്യാപ്‌സൂളുകള്‍ ഒന്നും ഏല്‍ക്കുന്നില്ലല്ലോ സഖാക്കളേ

08 OCTOBER 2023 07:02 PM IST
മലയാളി വാര്‍ത്ത

ഇത്തവണയെങ്കിലും സുരേഷ് ഗോപിയെക്കൊണ്ട് തൃശ്ശൂര്‍ എടുപ്പിക്കണം. അതിന് കേന്ദ്രത്തിന്റെ കൂട്ടായ പ്രവര്‍ത്തനം. നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നത്. എന്ന് ഇഡി വട്ടമിട്ട് പറന്നപ്പോള്‍ മാളത്തിലൊളിച്ച എസി മൊയ്തീന്‍ തലപൊക്കിയിട്ടുണ്ട്. കരുവന്നൂരില്‍ ഇഡി തൊട്ടപ്പോള്‍ വല്ലാത്ത രോദനം. അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും നായക്കാണ് മുറുമുറുപ്പെന്ന് പറയുന്നത് പോലെയാണ് സിപിഎമ്മുകാരുടെ കാര്യം. കരുവന്നൂരില്‍ കട്ടതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല ഇഡി വന്നതാണിപ്പോള്‍ പ്രശ്‌നം. ഇഡി വന്നത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്ന് എസി മൊയ്തീന്റെ രോദനം. മൊയ്തീന് വല്ലാതെ പൊള്ളും കാരണം ഇഡിയുടെ ലിസ്റ്റിലുള്ള പേരുകാരന്‍ ആണല്ലോ. അതാണിപ്പോള്‍ വെളുപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൊയ്തീന്റെ വിസ്വസ്തന്‍ അരവിന്ദാക്ഷനെ തൂക്കി അടുത്തത് കണ്ണനാണെന്ന് സൂചനകള്‍. അതും കഴിഞ്ഞ് നേരെ മൊയ്തീനിലേക്ക്. ഈ പേടിയില്‍ കഴിയുകയാണ് മൂപ്പര്. ഇതുവരെ മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇപ്പോള്‍ തലപൊക്കിയിരിക്കുകയാണ്.

നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് സി.പി.എം. നേതാവ് എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശ്ശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിന് കാരണമുണ്ട്. ഞാന്‍ ഇതങ്ങ് എടുക്കുവാ എന്ന് പറഞ്ഞവന്, ഞാന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്നില്‍നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ഥിയായ ആള്‍ക്ക് അരങ്ങൊരുക്കുകയാണ് തൃശ്ശൂരില്‍. അതിനുവേണ്ടി ഇ.ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങള്‍ക്ക് അതിലൊന്നും ആക്ഷേപമില്ല, എ.സി മൊയ്തീന്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തി, കേസെടുത്ത് കമ്മിറ്റിയെ പ്രയോജനപ്പെടുത്തി പത്തെഴുപത്തിരണ്ട് കോടി രൂപ തിരിച്ചുപിടിച്ച്, 17 കോടി രൂപ സര്‍ക്കാര്‍ ബാങ്കിലും കൊടുത്ത് നിക്ഷേപകര്‍ക്ക് പണം കൊടുത്തുകൊണ്ടിരിക്കുകയാണ്. ആധാരങ്ങളൊക്കെ ഇ.ഡി എടുത്തുകൊണ്ടുപോയി. ഇ.ഡിക്ക് പരിശോധിക്കണമെങ്കില്‍ അതിന്റെ കോപ്പി പോരേ? കമ്പ്യൂട്ടറില്‍നിന്നുള്ള ലിസ്റ്റ് പോരേ? എന്താ നിങ്ങളുടെ ഉദ്ദേശ്യം? സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തു. ഇതാണ് അവസ്ഥ, മൊയ്തീന്‍ പറഞ്ഞു.

 

എന്തുതരം വെളുപ്പിക്കലാണ് മൊയ്തിക്ക ഇത്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോള്‍ ബാങ്ക് ജീവനക്കാര്‍ മാത്രമാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നു. തട്ടിപ്പ് നടത്തിയ തലകളെല്ലാം സുഖിച്ച് നടക്കുകയായിരുന്നു. പക്ഷെ ഇഡി വന്നതോടെയാണ് നേതാക്കന്മാരിലേക്ക് അന്വേഷണം എത്തിയത്. സിപിഎമമ്ുകാര്‍ പ്രതികളല്ലെങ്കില്‍ കക്കാം പക്ഷെ ഒറ്റക്കെട്ടായി നില്‍ക്ണമെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തൃശ്ശൂരില്‍ വന്ന് കരഞ്ഞത് എന്തിനാണ്. നേതാക്കന്മാരെ ഓരോരുത്തരെ തൂക്കി തുടങ്ങിയപ്പോഴാണ് പണി പാളുന്നുവെന്ന് ബോധ്യപ്പെട്ടത്. ഉടനെ രോദനം തുടങ്ങി. ഇപ്പോള്‍ ഇത് കേന്ദ്ര വേട്ടയാടല്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള അടവ് തുടങ്ങി ക്യാപ്‌സൂള്‍ ഇറക്കുന്നു. കോടികളുടെ തട്ടിപ്പാണ് നടന്നത്. അതിനെയാണ് സിപിഎമ്മുകാര്‍ നിസ്സാരവല്‍ക്കരിക്കുന്നത്. ഉളുപ്പുണ്ടോ പാവപ്പെട്ടവന്റെ കാശ് അടിച്ചുമാറ്റിയിട്ട് നിന്ന് വാചകം അടിക്കാന്‍. കരുവന്നൂര്‍ തട്ടിപ്പ് പുറത്തായതിന് പിന്നാലെ സഹകരണ ബാങ്കുകളിലെയൊക്കെ തട്ടിപ്പ് പുറത്തായി ഇത് സിപിഎമ്മിന് മുഖത്തേറ്റ അടിയായി. ഏതായാലും മൊയ്തീനിക്ക തച്ച് വെച്ചോ.

ഇതിനിടെ സിപിഎമ്മിന് മൊത്തത്തില്‍ പണിവെച്ചിരിക്കുകയാണ് ജി സുധാകരന്‍. സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിന് തയ്യാറെടുക്കവേ സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍മന്ത്രി ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുസംഭവിച്ചെന്ന് തുറന്നടിച്ച സുധാകരന്റെ അഭിപ്രായത്തോട് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരുവന്നൂര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ പഴിച്ച് പ്രതിരോധം തീര്‍ക്കാനുള്ള സി.പി.എം. തന്ത്രങ്ങളെയാണ് ഫലത്തില്‍ സുധാകരന്‍ ചോദ്യംചെയ്തിട്ടുള്ളത്. കേസന്വേഷണത്തില്‍ ഇ.ഡി.യെ തടയാനാവില്ലെന്നാണ് മുന്‍ സഹകരണമന്ത്രിയായ അദ്ദേഹത്തിന്റെ അഭിപ്രായം.

കരുവന്നൂര്‍ പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതതീരുമാനത്തിന് ഇതു തിരിച്ചടിയാവും. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസനങ്ങളുടെ പേരിലാണ് രണ്ടാംസര്‍ക്കാര്‍ വന്നതെന്ന അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ ഉന്നമിട്ടാണെന്നാണ് സി.പി.എമ്മിലെ അണിയറച്ചര്‍ച്ച. കരുവന്നൂര്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന ഒറ്റവരി മാത്രമാണ് മാധ്യമങ്ങളോട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സുധാകരനെ ഏതെങ്കിലുംതരത്തില്‍ പ്രയാസപ്പെടുത്തുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നു വ്യക്തമാക്കി ആലപ്പുഴയില്‍നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാനും ഒഴിഞ്ഞുമാറി. മുതിര്‍ന്ന നേതാവെന്നനിലയില്‍ എല്ലാ പരിഗണനയും നല്‍കിയാണ് മുന്നോട്ടുപോവുന്നതെന്ന് പറയാനും അദ്ദേഹം മറന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (46 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (56 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (1 hour ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends