കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസുകാരുടെ ഡ്യൂട്ടി തീരുമാനിക്കുന്നത് കൊടിസുനി സംഘം;കാക്കിയിട്ട അടിമകള്‍ കൊലക്കേസ് പ്രതികല്‍ക്ക് വിടുപണി ചെയ്യുന്നു,പ്രതിഫലം പറ്റി കൊടിസുനി ഗ്യാങ്ങിന് വേണ്ടി പണിയെടുത്ത് പോലീസ്,ആഭ്യന്തര മന്ത്രി മൗനാനുവാദം കൊടുക്കും

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അടക്കി ഭരിക്കുന്നത് കൊടിസുനി കൂട്ടര്‍. ജയിലില്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നത് ടിപി കൊലക്കേസ് കേസ് പ്രതികള്‍. കൊടിസുനി കൂട്ടരുടെ കാലുതിരുമ്മി ഏമാന്മാര്‍. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പാര്‍ട്ടി ഒത്താശ അല്ല പാര്‍ട്ടി പ്രിവിലേജ് ഉള്ള കൊലക്കൂട്ടങ്ങളാണല്ലോ കൊടിസുനിയും കിര്‍മാണി മനോജുമൊക്കെ. അതുകൊണ്ട് പാര്‍ട്ടി സംരക്ഷിക്കും പോലീസ് ഏമാന്മാര്‍ ഇവര്‍ക്ക് വേണ്ടുന്നത് എന്തും ജയിലില്‍ എത്തിച്ച് കൊടുക്കും. പുറത്തുള്ളതിനേക്കാള്‍ പരമ സുഖമാണ് അകത്ത്. ജയിലിനുള്ളില്‍ ഇരുന്നാണല്ലോ കൊടിസുനി പുറത്ത് സ്വര്‍ണ്ണക്കടത്ത് പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഇവര്‍ക്ക് സ്ത്രീധനം കിട്ടിയ വകയാണോ എന്തോ.
സെന്‍ട്രല്‍ ജയിലില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലരുടെ സമാന്തരഭരണമാണ് നടക്കുന്നത്. ജയിലില്‍ ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും ഡ്യൂട്ടി നിശ്ചയിക്കുന്നതില്‍പോലും ഇവര്‍ ഇടപെടുന്നു. ഒരു പ്രിസണ്‍ ഓഫിസറുടെയും ഒരു അസി.പ്രിസണ്‍ ഓഫിസറുടെയും സഹായത്തോടെയാണിത്. കഞ്ചാവ്, മദ്യം, ബീഡി, മൊബൈല്‍ ഫോണ്‍, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങി തടവുകാരുടെ നിയമവിരുദ്ധമായ ആവശ്യങ്ങളെല്ലാം ഇവര്‍ 'പ്രതിഫലം' പറ്റി ചെയ്തുകൊടുക്കുന്നു. ആളനക്കം കുറഞ്ഞ ഇടങ്ങളില്‍ മതിലിനു മുകളിലൂടെയാണു സാധനങ്ങള്‍ എറിഞ്ഞുകൊടുക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യാനും സംഘത്തിന്റെ സഹായമുണ്ട്. റിമാന്‍ഡ് തടവുകാരുടെ ജാമ്യത്തിന് അഭിഭാഷകരെ ഏര്‍പ്പാടാക്കുന്നതും ഇവര്‍ തന്നെ. ജയില്‍വാസം ഒഴിവാക്കി, ആശുപത്രിവാസം ലഭിക്കാനും ഇടയ്ക്കു പരോള്‍ ലഭിക്കാനും തടവുകാര്‍ ഇവരെയാണു സമീപിക്കുന്നത്.
നിരീക്ഷണ ടവര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. തടവുകാര്‍ക്കുള്ള പൊതു ഫോണില്‍ നിന്നാണു സാധനങ്ങളെത്തിക്കാനും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനുമൊക്കെ പുറത്തേക്കു വിളിക്കുന്നത്. പ്രതിഫലത്തിന്റെ പണമിടപാടുകള്‍ ജയിലിനു പുറത്താണ്. സേവനം കൈപ്പറ്റിയ തടവുകാരുടെ ബന്ധുക്കള്‍, ടിപി കേസ് പ്രതികള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പണം നല്‍കണം. ടി.കെ.രജീഷടക്കം, ടിപി കേസിലെ 6 പ്രതികളാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. 5 വര്‍ഷത്തിലൊരിക്കല്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന നിര്‍ദേശം കണ്ണൂരില്‍ നടപ്പായിട്ടില്ല. അതേസമയം, സെന്‍ട്രല്‍ ജയില്‍ ഇപ്പോഴും ഉദ്യോഗസ്ഥ നിയന്ത്രണത്തില്‍ തന്നെയാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും സൂപ്രണ്ട് പി.വിജയന്‍ പറഞ്ഞു.
കണ്ണൂര്‍ ജയില്‍ ടിപി കൊലക്കേസ് പ്രതികല്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ക്കെതിരെ കെകെ രമ മുന്‍പ് പലയാവര്‍ത്തി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അന്ന് അവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു സിപിഎമ്മുകാര്‍. കൊടി സുനി കൂട്ടരെ വാഴിക്കുന്ത് സിപിഎം ആണ്. അവരെ പിണക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. കാരണം അവരുടെ നാവിന്‍തുമ്പില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ തെളിവുകളുണ്ട്. സിപിഎമ്മിന് എല്ലാക്കാലത്തും അവരെ ചുമന്നേ പറ്റൂ. ടിപി കൊലക്കേസ് പ്രതി കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ വിലാപ യാത്ര നടത്തിയ പാര്‍ട്ടിയാണിത്.
ജയിലിലും ആഢംബര ജീവിതം നയിക്കുകയാണ് കൊടി സുനിയും കൂട്ടരും. ഇറച്ചിയും മീനും വെയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം, ജയിലില്‍ നിന്നു തന്നെ ക്വൊട്ടേഷന്‍ പരിപാടികള്‍ സുഗമമായി ആസൂത്രണം ചെയ്യാന്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍, മാസം തോറും ചെയ്യാത്ത ജോലിക്ക് വരെ ശമ്പളം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ചാര്‍ജ് ചെയ്തു നല്‍കിയിരുന്നതും ഉദ്യോഗസ്ഥരില്‍ ചിലരാണ്. ഇവര്‍ ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ കഴിയുന്ന വിധത്തില്‍ ചാര്‍ജ് നിറച്ച ബാറ്ററികള്‍ ഊഴമിട്ടു കൃത്യമായ ഇടവേളകളില്‍ സെല്ലില്‍ എത്തിച്ചു കൊണ്ടിരുന്നു. ജയില്‍ ഇവര്‍ക്ക് തറവാട് പോലെയാണ്.
https://www.facebook.com/Malayalivartha
























