വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി...

വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയന്‍ കാവില്‍ പുരയ്ക്കല്‍ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മ്യതദേഹങ്ങള്‍ക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
സുജിതയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭര്‍ത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുര്‍ഗന്ധം വന്നപ്പോഴാണ് പ്രദേശവാസികള്‍ വീട് പരിശോധിച്ചത്.
നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി.
ഇരുവര്‍ക്കും പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് . കൊപ്പം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























