കിഴിശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു... പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കിഴിശ്ശേരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുനിയം പറമ്പ് സ്വദേശി പ്രജിത്താണ് മരിച്ചത്. പ്രജിത്തിനെ കുത്തുന്നത് തടയാനായി ശ്രമിച്ച സുഹൃത്ത് നൗഫലിനും പരിക്കേറ്റു.
ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രജിത്തിനെ കുത്തിയത് സുഹൃത്തായ എടവണ്ണ സ്വദേശി മുബഷിറാണെന്ന് പൊലീസ് .
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. പ്രജിത്തിനെ കുത്തിയ ശേഷം മുബഷിറും സുഹൃത്ത് ഷൈജുവും സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രജിത്തിനെ ആദ്യം കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മുബഷിറിനും, ഷൈജുവിനുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് .
"
https://www.facebook.com/Malayalivartha
























