അറുപതുകാരിയുടെ കൊലപാതകം.... ബാലരാമപുരം സുഗുണാ ദേവി കൊലക്കേസ്, ചെറുമകളുടെ ഭര്‍ത്താവിനെതിരെ പോലിസ് കുറ്റപത്രം ജില്ലാ കോടതിയില്‍, പട്ടികജാതി പീഡന നിയമം കൂടി കൊലക്കുറ്റത്തിനൊപ്പം ചുമത്തിയതിനാലാണ് ഫയലിംഗ് കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ക്രൈം ബ്രാഞ്ച് നേരിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്

ബാലരാമപുരത്ത് അറുപതുകാരിയായ സുഗുണാ ദേവിയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകളുടെ ഭര്‍ത്താവിനെതിരെ പോലിസ് കുറ്റപത്രം തലസ്ഥാന പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പാറക്കുഴി മേക്കേക്കര ബിന്ദു ഭവനില്‍ നന്ദകുമാര്‍ എന്ന നന്ദു (25)വിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം. പട്ടികജാതി പീഢന നിയമം കൂടി കൊലക്കുറ്റത്തിനൊപ്പം ചുമത്തിയതിനാലാണ് ഫയലിംഗ് കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ക്രൈം ബ്രാഞ്ച് നേരിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.
നന്ദകുമാറിന്റെ ഭാര്യയുടെ മുത്തശ്ശിയാണ് കൊല്ലപ്പെട്ട സുഗുണാദേവി. 2023 മാര്‍ച്ച് 1 നാണ് സംഭവം നടന്നത്. ബാലരാമപുരം പാറക്കുഴി ബിന്ദുഭവനില്‍ അറുപതുകാരി സുഗുണാദേവി മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് നന്ദകുമാറിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നന്ദകുമാറിന്റെ ഭാര്യയുടെ മുത്തശ്ശിയാണ് മരിച്ച സുഗുണാദേവി. ഇവര്‍ക്കൊപ്പം അവരുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ നന്ദകുമാറും ഭാര്യയും താമസിച്ചിരുന്നത്.
2023 മാര്‍ച്ച് ഒന്നിന് രാവിലെ 7 മണിയോടെ ബാത്ത് റൂമിലേക്ക് പോകവെ സ്ലാബില്‍ തട്ടിവീണ് സുഗുണാദേവി മരിച്ച നിലയില്‍ കാണപ്പെട്ടുവെന്നാണ് നന്ദകുമാര്‍ ആദ്യം നല്‍കിയ മൊഴി. അസ്വാഭാവികത തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തിലെ പരിക്കുകള്‍ ആയുധങ്ങളാല്‍ പരിക്കേല്‍പ്പിച്ചാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതാണെന്ന കണ്ടെത്തലാണ് കേസില്‍ വഴിത്തിരിവായത്. ചോദ്യം ചെയ്യലില്‍ പ്രതി സ്‌ക്രൂഡ്രൈവര്‍ കൊണ്ട് തലയ്ക്കടിക്കുകയും ഇരുമ്പ് കട്ടിലിന്റെ കാല്‍ കൊണ്ട് നെഞ്ചിലും ദേഹത്തും പരിക്കേല്‍പ്പിച്ചതായും കുറ്റസമ്മത മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍ പ്രതി തന്നെ ആയുധങ്ങള്‍ പോലീസിന് എടുത്തു നല്‍കി.
കൃത്യം നടത്തി പുറത്തേക്ക് പോയതിനു പിന്നാലെ പ്രതി തന്നെ പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഭാര്യ ഗര്‍ഭിണിയാണെന്നും അഞ്ച് മാസത്തേക്ക് സുഗുണാദേവിയെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നന്ദകുമാര്‍ സുഗുണാദേവിയുടെ മകനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടെങ്കിലും ആരും കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കും നടന്നിരുന്നു. സുഗുണാദേവിയെ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ സംരക്ഷണമൊരുക്കിയില്ലെന്നും പൊലീസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പി,നെയ്യാറ്റിന്‍കര എ.എസ്.പി, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, ബാലരാമപുരം സി.ഐ ശ്രീകാന്ത് മിശ്ര, എസ്.ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























