ഉറച്ച പിന്തുണ കൂടെ...ഹമാസിനെ തവിട് പൊടിയാക്കും... സൈനിക നീക്കം ശക്തമാക്കി അമേരിക്ക; പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് ഇരച്ചെത്തുന്നു.... ജോ ബൈഡൻ ഉത്തരവിട്ടു...ഇനി ഒന്നും നോക്കാനില്ല...വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും ഇനി യുദ്ധ കളത്തിലേക്ക്...

ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൽ ലോകം രണ്ടു ചേരിയിൽ തിരിയുമെന്ന് ഉറപ്പായി. ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച അമേരിക്ക യുദ്ധത്തിൽ സഹായവും നൽകുമെന്ന് വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിൽ ഗസ്സാ മുനമ്പ് ചോരക്കളമാകുമെന്ന് ഉറപ്പായി. ഗസ്സയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച് ഫലസ്തീൻ അനുകൂല സായുധസംഘടനയായ ഹമാസിനുനേരെ ഇസ്രയേൽ ആക്രമണം കടുപ്പിക്കുമ്പോൾ പശ്ചമേഷ്യ കത്തുന്നു. ലോക രാജ്യങ്ങളിൽ ഭൂരിഭാഗവും ഇസ്രയേലിനൊപ്പമാണ്. അമേരിക്കയും യുദ്ധത്തെ അനുകൂലിക്കുന്നു. ഇന്ത്യയും ഹമാസിനെ പൂർണ്ണമായും തള്ളുന്നു. ഇതെല്ലാം കരുത്താക്കിയാണ് ഇസ്രയേൽ ആക്രമണം. ഇന്റലിജൻസ് വീഴ്ച അടക്കം നാണക്കേടായി എന്ന് ഇസ്രയേൽ കരുതുന്നു. മൊസാദ് പൊലൊരു രഹസ്യാന്വേഷണ വിഭാഗം ഹമാസിന്റെ നീക്കങ്ങളെ അറിഞ്ഞില്ല.
ഇത് ഇസ്രയേലിന്റെ സൈനിക കരുത്തിന് ചോദ്യമായി. ഈ സാഹചര്യത്തിൽ ഗസ്സയെ പൂർണ്ണമായും തകർക്കുന്ന യുദ്ധത്തിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് ശ്രമം.ഫലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെ സമ്പൂർണപതനം ലക്ഷ്യമിട്ടാണ് ഇസ്രയേൽ നീക്കങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചത്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്.പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് ഉറച്ച സൈനിക പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു.
യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോർവിമാനങ്ങളും കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും മറ്റും യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗൺ അറിയിച്ചു.ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്‌ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.ഹമാസിന് നിലവിലെ സാഹചര്യം മുതലെടുക്കാൻ കഴിയുമെന്നോ അവർക്ക് പ്രയോജനം നേടാൻ കഴിയുമെന്നോ വിശ്വസിക്കുന്നില്ല. നിരവധി അമേരിക്കൻ പൗരന്മാരും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഈ സാഹചര്യത്തിൽ ഇസ്രായേലിലെ സർക്കാരിനും ജനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ അറിയിച്ചു. നിലവിൽ ഇരു ഭാഗത്തുമായി 1200ലധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.ഹമാസിന്റെ ആക്രമണത്തെ നേരിടാൻ ഇസ്രായേലിന് ആവശ്യമായതെല്ലാം നൽകാൻ ജോ ബൈഡൻ ഉത്തരവിട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വ്യക്തമാക്കിയിരുന്നു.ഇസ്രയേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രയേൽ അമേരിക്കയുടെ സഹായം തേടിയത്. ഇസ്രയേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രംഗത്തു വരികയായിരുന്നു. ഇസ്രയേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ബ്ലിങ്കൻ വ്യക്തമാക്കി. ലബനാനിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കാനുള്ള ഇസ്രയേൽ നീക്കം അമേരിക്ക ഇടപെട്ട് ഒഴിവാക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു.തങ്ങൾക്കാവശ്യമായ സഹായങ്ങളുടെ പട്ടിക ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. സൈനിക സഹായമുൾപ്പെടെയുള്ളവ നൽകുന്നത് സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രഖ്യാപനം ഉടൻ പ്രഖ്യാപിക്കും.
അമേരിക്കയെ കൂടാതെ ഇറ്റലി, യുക്രൈയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്‌കി തന്നെ വെളിപ്പെടുത്തി. 'കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.'- സെലൻസ്‌കി പറഞ്ഞു.ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇറാനെതിരേയും ഇസ്രയേൽ യുദ്ധത്തിന് തയ്യാറാകുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമാകും. ലോകത്തെ ആകെ അത് ബാധിക്കാനും സാധ്യത ഏറെയാണ്. താലിബാനും ഇസ്രയേലിനെതിരെ രംഗത്തു വരുന്നത് പുതിയ കൂട്ടുകെട്ടിന്റെ ലക്ഷണമാണ്.
ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തൽ. മറ്റ് അറബ് രാജ്യങ്ങൾ ഇസ്രയേലിനെ പൂർണ്ണമായും തള്ളി പറയുന്നില്ല.അവർ കരുതലോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് അത്.ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തിൽ ഹമാസിന് ഇറാൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന ഫലസ്തീൻ പോരാളികളെ അഭിനന്ദിക്കുന്നതായാണ് ഇറാൻ പ്രഖ്യാപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശകനാണ് ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീന്റെയും ജറുസലമിന്റെയും സ്വാതന്ത്ര്യം യാഥാർഥ്യമാകുന്നതുവരെ ഫലസ്തീൻ പോരാളികൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ അമേരിക്ക പൂർണ്ണമായും ഇസ്രയേലിനൊപ്പമാണ്. ഇന്ത്യയും പിന്തുണയ്ക്കുന്നു.ഹമാസിന്റേത് ഭീകരാക്രമാണമെന്നും ഇസ്രയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. എല്ലാവിധ പിന്തുണയും ഇസ്രയേലിനു നൽകുമെന്നും ബൈഡൻ വ്യക്തമാക്കി.
സൈനിക സഹകരണവും ബൈഡൻ വാഗ്ദാനം ചെയ്തു.ജോ ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രയേലും യുഎസും സൈനിക സഹകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചു. ഇതും പശ്ചമേഷ്യയിലെ സംഘർഷത്തിൽ നിർണ്ണായകമാകും.റഷ്യ ഏതു പക്ഷത്ത് നിൽക്കുമെന്നതും നിർണ്ണായകമാണ്. ചൈനീസ് മനസ്സ് ഹമാസിനൊപ്പമാകാനാണ് സാധ്യതകൾ. ലോകം വീണ്ടും രണ്ടു ചേരിയാകാനുള്ള സാധ്യത ഏറയൊണ്. റഷ്യ-യുക്രെയിൻ യുദ്ധത്തിന് അപ്പുറത്തുള്ള പ്രതിസന്ധി പശ്ചിമേഷ്യയിലെ സംഘർഷം ആഗോള തലത്തിലുണ്ടാക്കുമെന്നും ഉറപ്പാണ്.ഗസ്സയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ശത്രു രാജ്യങ്ങൾക്കെതിരെ എല്ലാം ആക്രമണം നടത്താനാണ് ഇസ്രയേൽ പദ്ധതി.
https://www.facebook.com/Malayalivartha
























