Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകൾ...ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം...രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്....ഇസ്രായേൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്...

09 OCTOBER 2023 11:41 AM IST
മലയാളി വാര്‍ത്ത

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗാസ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാർ ബന്ദികളാക്കിയിരിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് നിന്ന് കാണാതായ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇസ്രായേൽ സൈനികരും സാധാരണക്കാരും ഉൾപ്പെടെ നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ചിലർ മരിച്ചതായി കരുതുന്നുവെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോന്നാഥൻ കോൺറിക്കസ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരുടെ എണ്ണം അഭൂതപൂർവമാണെന്ന് ജോന്നാഥൻ പറഞ്ഞു.

 

ഹൃദയം നുറുക്കുന്ന വേദനയാണ് ഈ കാഴ്ചയെന്നും രക്തദാഹികളായ കാട്ടാളന്മാരാണ് ഇവരെന്നും ഇവരുടെ കൈകളിൽ അകപ്പെടുന്നവരുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ ഹമാസിനെ ഇസ്രായേൽ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേൽ അതിർത്തി വഴി നുഴഞ്ഞുകയറി നിരവധി പേരെയാണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. രാജ്യത്തിന്റെ പലഭാഗത്തും നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. വീടുകൾ അതിക്രമിച്ച് കയറി അമ്മമാരെയും കുഞ്ഞുങ്ങളെയും ഹമാസ് ഭീകരർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.മരണപ്പെട്ടവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ഡിഎൻഎ ടെസ്റ്റിന് എത്താൻ പോലീസ് അറിയിച്ചിട്ടുണ്ട്. കണ്ണില്ലാ ക്രൂരത കാണിച്ച ഹമാസ് ഭീകരരെ വെച്ച് പൊറുപ്പിക്കുമെന്ന് കരുതേണ്ട എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.ലണ്ടൻ സ്വദേശിയായ 20 കാരൻ ഗസ്സയിൽനിന്നുള്ള ഹാമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകൾ.

ഇസ്രയേൽ സൈന്യത്തിന്റെ 13-ാം ബറ്റാലിയനിൽ ജോലി ചെയ്ത് വന്നിരുന്ന നഥാനെൽ യംഗ് കൊല്ലപ്പെട്ട കാര്യം ഇസ്രയേലി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ വഴി ഗസ്സയിൽ വെച്ച് ഇയാൾ കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങളും പങ്കുവച്ചു.പതിറ്റാണ്ടുകൾക്കിടയിൽ ഈ മേഖലയിൽ ഉണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ബ്രിട്ടീഷുകാരന്റെ മരണം ഇതാണ്. നേരത്തേ ജർമ്മൻ സ്വദേശിയായ ടാറ്റൂ ആർട്ടിസ്റ്റും ഹമാസ് ഭീകരാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. മറ്റൊരു ബ്രിട്ടീഷുകാരനെ കാണാതായതായും റിപ്പോർട്ടുണ്ട്. ഹമാസ് ഭീകരർ ആക്രമിച്ച ഉത്സവം നടന്നിരുന്ന വേദിയിൽ സുരക്ഷാ ഗാർഡായി ജോലി ചെയ്തിരുന്ന ജെയ്ക്ക് മാർലോവിനെയാണ് കാണാതായിരിക്കുന്നത്. ഇതും ഇസ്രയേലി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.ഇസ്രായേലിലെ പ്രതിപക്ഷത്തിന് രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് വലുതെന്ന് യുദ്ധം പ്രഖ്യാപിച്ചതുമുതലുള്ള വാർത്തകളിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആശയങ്ങൾ മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി പോരാടാനുള്ള സമയമാണിതെന്നും പ്രതിപക്ഷ നേതാവ് യയിർ ലാപിഡ് പറഞ്ഞിരുന്നു.

 

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ ചെറുക്കാന്‍ സൈനികക്യാമ്പില്‍ ഓടിയെത്തിയ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. രാജ്യത്തിന് പ്രതിസന്ധിയുണ്ടായാല്‍ ശത്രുക്കളെ നേരിടാന്‍ ഭരണപക്ഷത്തിനൊപ്പമായിരിക്കണം പ്രതിപക്ഷം എന്നതിന്റെ ഉത്തമ ഉദാഹരണം. ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്നു. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു.ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

130 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും വ്യക്തമാക്കി. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള പലസ്തീൻ പൗരന്മാരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഹമാസ് ആക്രമണത്തിൽ പത്ത് നേപ്പാൾ പൗരന്മാരും, ഇസ്രയേൽ സേനയിൽ പ്രവർത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നാല് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ പുതിയ സാഹചര്യം ചർച്ച ചെയ്യാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരും. അടച്ചിട്ട മുറിയിലാണ് യോഗം ചേരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (46 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (56 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (1 hour ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends