Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ ഹർജി....സി പി എം നിർദ്ദേശം അംഗീകരിക്കാൻ ഭയപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ....യുദ്ധം പ്രഖ്യാപിക്കാൻ തനിക്ക് വിസമ്മതമുണ്ടെന്ന കാര്യം മുഖ്യമന്ത്രി എം.വി. ഗോവിന്ദനെ അറിയിച്ചതായാണ് വിവരം.... ആനന്ദബോസിന് കിട്ടിയ അടി കണ്ട് ഗോവിന്ദന് പാൽ പായസം....

09 OCTOBER 2023 01:25 PM IST
മലയാളി വാര്‍ത്ത
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ ഹർജി  സമർപ്പിക്കാനുള്ള സി പി എം നിർദ്ദേശം അംഗീകരിക്കാൻഭയപ്പെട്ട് മുഖ്യമന്ത്രിപിണറായിവിജയൻ. ഗവർണറുമായി  യുദ്ധംപ്രഖ്യാപിക്കാൻതനിക്ക്  വിസമ്മതമുണ്ടെന്നകാര്യം മുഖ്യമന്ത്രി  എം.വി. ഗോവിന്ദനെ അറിയിച്ചതായാണ്  വിവരം. ബംഗാൾ ഗവർണറും മലയാളിയുമായ സി വി ആനന്ദബോസിനെതിരെ  സുപ്രീംകോടതി  പരാമർശം നടത്തിയ സാഹചര്യത്തിലാണ്  കേരള ഗവർണർക്കെതിരെ  പരമോന്നത  കോടതിയെ സമീപിക്കാൻ സി പി എം  നിർദ്ദേശം  നൽകിയത്.   നിയമസഭ പാസാക്കുന്ന ബില്ലിൽ ഒപ്പിടാൻ ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതു കൊണ്ട് തീരുമാനം പാടില്ലെന്ന് അർഥമില്ലെന്നന്നാണ് സുപ്രീം കോടതി പരാമർശിച്ചത്. ബംഗാൾ സർവകലാശാലകളിൽ ഗവർണർക്കു പകരം മുഖ്യമന്ത്രിയെ ചാൻസലറാക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടാത്ത വിഷയം ചൂണ്ടിക്കാട്ടിയാണു കോടതിയുടെ പരാമർശം. ബംഗാളിൽ നടക്കുന്നതു ദൗർഭാഗ്യകരമെന്നു പറഞ്ഞ കോടതി, വിദ്യാർഥികളുടെ ഭാവിയെക്കരുതി സർക്കാരും ഗവർണർ സി.വി.ആനന്ദബോസും രമ്യതയിലെത്തണമെന്നു നിരീക്ഷിച്ചു. 

 

 

‘നിയമസഭ ഒരു ബിൽ പാസാക്കുന്നു, അതു ഗവർണറുടെ അനുമതിക്ക് നൽകുന്നു. അദ്ദേഹത്തിന് അക്കാര്യത്തിൽ ചുമതലയുണ്ട്. സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതു കൊണ്ട് തീരുമാനം എടുക്കരുത് എന്നർഥമില്ല’– ജസ്റ്റിസ് ദീപാങ്കർ ദത്ത പറഞ്ഞു. ബംഗാൾ സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മുഖ്യമന്ത്രിക്കു കൂടി സൗകര്യമുള്ള തീയതി തീരുമാനിച്ച് അവരെ ഒരു കാപ്പിക്കു ക്ഷണിക്കാനും വിഷയം ചർച്ച ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പരസ്പര ധാരണയും പക്വതയും ഇരുവിഭാഗത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു ബംഗാൾ. ആ നിലവാരം ഇരുവിഭാഗവും കാണിക്കുമെന്നും രമ്യമായ പരിഹാരത്തിനു സഹായിക്കുമെന്നും കരുതുന്നതായി ബെഞ്ചിലെ മറ്റ് ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവർ പറഞ്ഞു. ഹർജിയിൽ ഗവർണർ ഉൾപ്പെടെ കക്ഷികൾക്കു സുപ്രീം കോടതി നോട്ടിസയച്ചു. ഗവർണർ നിയമിച്ച ഇടക്കാല വൈസ് ചാൻസലർമാർക്കുള്ള വേതനം ഉൾപ്പെടെ ആനുകൂല്യങ്ങൾ കോടതി തടഞ്ഞു. ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വിയാണ് ഗവർണർ വീണ്ടും നിയമനങ്ങൾ നടത്തിയ കാര്യം ചൂണ്ടിക്കാട്ടിയത്. 


ഗവർണർ നിയമിച്ച വിസിമാരോടു ഉദ്യോഗസ്ഥർ സഹകരിക്കരുതെന്നു സർക്കാർ നിർദേശിച്ചിരിക്കുകയാണെന്നും ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും ഗവർണറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഭാഗത്തു നിന്നാണ് സഹകരണമില്ലാത്തതെന്നു സർക്കാരും ആരോപിച്ചു. തുടർന്നാണ് ഇരുവിഭാഗവും പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്ന് കോടതി ഉപദേശിച്ചത്. ഹർജി 31നു മാറ്റി.സുപ്രീം കോടതി  ഉത്തരവ്   വലിയ പ്രതീക്ഷയാണ്  സി പി എമ്മി നുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കോടതി പരാമർശം പുറത്തു വന്നയുടൻ തന്നെ  സി പി എം, സംസ്ഥാന മുഖ്യമന്ത്രിക്ക് ബംഗാൾ പരാമർശത്തിന്റെ  പശ്ചാത്തലത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. എന്നാൽ നിർദ്ദേശം നടപ്പാകാനുള്ള സാധ്യതയില്ലെന്ന് പാർട്ടിക്ക്   അറിയാമായിരുന്നു.  എന്നാലും അവർ  പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ്  ഇപ്പോൾ തെറ്റിയത്.     മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടി ആരോപണം കേന്ദ്രം   പരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ്  ഗവർണർക്ക് മുന്നിൽ മുട്ടുമടക്കാൻ പിണറായി  തീരുമാനിച്ചത്. ബി ജെ പിയുമായി  സമരംചെയ്യാൻ പിണറായിക്ക്  ധൈര്യമില്ല.ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നിക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകൾ  ഗവർണറുടെ  കൈയിലുണ്ട്..  ഒപ്പിട്ടില്ലെങ്കിൽ കോടതി എന്ന് പറഞ്ഞു കൊണ്ടിരുന്ന മുഖ്യനാണ്  ഗവർണർക്ക് മുന്നിൽ മുട്ടുമടക്കിയത്. ഇല്ലെങ്കിൽ മകളുടെ കാര്യത്തിൽ കേന്ദ്രം   തീരുമാനമെടുക്കുമെന്ന്  പിണറായിക്കറിയാം.ഗവർണർ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൻ്റെ വിശദാംശങ്ങൾ തേടിയിരുന്നു. രാജ്ഭവനിൽ നിന്നു തന്നെ ഇതിൻെറ വിശദാംശങ്ങൾ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.ഇത് ഒരു ആരോപണം അല്ലെന്നാണ് ഗവർണർ പറഞ്ഞത്. ഇത് ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലാണ്. ആവശ്യമെങ്കിൽ താൻ ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിലായിരുന്നു ഗവർണറുടെ പ്രതികരണം. ബി ജെ പി സംസ്ഥാന  അധ്യക്ഷനും ഇത് സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതിനിടയിൽ കേന്ദ്ര സർക്കാരും ഇ.ഡിയും ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. ഇതും സർക്കാരിന് വിനയായി മാറി.     ഗവർണറെ പിണക്കിയാൽ വീണാ വിജയന് എതിരെ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് പോകുമെന്ന് സർക്കാർ മനസിലായി.അങ്ങനെയാണ് വിട്ടുവീഴ്ചാ മനോഭാവത്തിലേക്ക് മുഖ്യമന്ത്രി എത്തിയത്.ആരെയും പിണക്കാതെ കാര്യം നടത്തുന്നതാണ് ഉത്തമമെന്ന് തീരുമാനിച്ചു. തുടർന്ന്  മുഖ്യമന്ത്രിയും നിയമമന്ത്രി പി.രാജീവും കൂടിക്കാഴ്ച നടത്തി. ബില്ലുകളില്‍ ഒപ്പിടാത്ത നടപടിയില്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടി വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചത് ഇങ്ങനെയാണ് . നിർണായക ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിലും കോടതിയെ സമീപിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറെ കൂടുതല്‍ പിണക്കേണ്ടെന്നാണ് ധാരണ. തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതി. ഗവര്‍ണര്‍ക്കെതിരെ തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.


ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് അനുകൂലമായ നിയമോപദേശവും ലഭിച്ചിരുന്നു. കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, നിയമമന്ത്രി പി രാജീവുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി   നിയമമന്ത്രിയെയാണ് ഇക്കാര്യത്തിൽ  ചുമതലപ്പെടുത്തിയിരുന്നത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നിക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകള്‍ നിയമസഭ പാസ്സാക്കിയെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തതിനെത്തുടര്‍ന്ന് രാജ്ഭവനില്‍ മാസങ്ങളായി കിടക്കുകയാണ്. ഈ ബില്ലുകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഒപ്പിടുന്ന പ്രശ്നമില്ലെന്നുമാണ് ഗവർണറുടെ നിലപാട്.

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകപ്പിന്റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടു മാസങ്ങളായി.. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീണ്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. നിയമസഭ പാസാക്കിയ ബില്ലിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്‌ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും.എന്നാല്‍ സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടിലാണ് സർക്കാരിപ്പോഴുള്ളത്. ഗവർണറാകട്ടെ തനിക്ക് താൽപ്പര്യമില്ലാത്ത ഒന്നും ഒപ്പിട്ടില്ലെന്ന വാശിയിലാണ്.

    ഒരു ഘട്ടത്തിൽ ഗവർണർക്കെതിരെ   നിയമ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചത് വലിയ വിവാദമായി മാറിയിരുന്നു.. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സംസ്ഥാന സർക്കാർ തേടുകയും ചെയ്തു.. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയാണ് ചോദ്യം ചെയ്യുന്നത്. ബില്ലുകളിൽ അനിശ്ചിതത്വം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമ വകുപ്പ് സെക്രട്ടറിയാണ് എജിയോട് ഉപദേശം തേടിയത്. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിച്ചത്.. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം ഒരിടവേളക്ക് ശേഷമാണ് അസാധാരണ നടപടികളിലേക്ക് നീങ്ങിയത്.. ലോകായുക്ത നിയമ ഭേദഗതിയും വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവ്വകലാശാലാ നിയമ ഭേദഗതിയുമടക്കം നിയമ സഭ പാസാക്കിയ ആറ് ബില്ലുകളാണ് ഗവർണർ പിടിച്ച് വച്ചത്. നാല് മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും ഒപ്പുവയ്ക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല സർവ്വകലാശാല നിയമ ഭേദഗതിയിൽ ഒപ്പ് വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്  ഗവർണർ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗവർണർക്കെതിരെ തെലങ്കാന മോഡൽ നിയമപോരാട്ടത്തിന് സർക്കാർ തയ്യാറെടുത്തത്. തെലുങ്കാന മുഖ്യമന്ത്രിയുമായി കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിരുന്നു.   
പത്ത് ബില്ലുകൾ പിടിച്ച് വച്ച നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ  തെലങ്കാന ഗവർണർക്ക് നിലപാട് മാറ്റേണ്ടിവന്നിരുന്നു. നിയമസഭ പാസാക്കി മാസങ്ങളായിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുള്ള അനിശ്ചിതത്വം ഒഴിവാക്കണമെന്ന് നിയമ സെക്രട്ടറിയുടെ ആവശ്യത്തിൽ എജിയുടെ ഉപദേശം കിട്ടിയ ശേഷം സുപ്രീകോടതിയിലേക്കെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. അതിനിടെ സർക്കാരിന് വഴങ്ങാൻ സന്നദ്ധനല്ലെന്ന സൂചന നൽകുന്ന ഗവർണർ, ബില്ലുകൾ കേന്ദ്ര സർക്കാരിന്റേയും രാഷ്ട്രപതിയുടെയും മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ്. ഇതിനുള്ള നടപടികളും രാജ്ഭവൻ തുടങിയിട്ടുണ്ട്. എന്നാൽ സർക്കാർ പിൻമാറിയതോടെ ഇനി ഇത്തരം നീക്കങ്ങൾക്ക് ആവശ്യമില്ല.    സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് താൽക്കാലിക വിരാമം ഉണ്ടാകാനുള്ള ഒരു കാരണം ലോകായുക്തയുടെ മനം മാറ്റമാണ്. ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ വാശി ഉപേക്ഷിച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ഇത് സർക്കാർ പ്രതീക്ഷിച്ച ഒരു മാറ്റം ആയിരുന്നില്ല. ലോകായുക്തയുടെ സുഹ്യത്തുക്കളായ ചില ജഡ്ജിമാരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. അവരുടെ മധ്യസ്ഥതതയിലാണ് ജസ്റ്റിസ് സിറിയക് ജോസഫ് അയഞ്ഞത്. അതോടെ മുൻ മന്ത്രി കെ.റ്റി.ജലീലിൻ്റെ ലോകായുക്ത പരിഹാസവും അവസാനിച്ചു. ജസ്റ്റിസ് സിറിയക് ജോസഫിനെ  മോശമായ ഭാഷയിൽ  വിമർശിച്ചിരുന്ന ജലീൽ ഒരു സുപ്രഭാതത്തിൽ തെറി പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ജലീൽ എവിടെയാണെന്ന് പോലും ആർക്കുമറിയില്ല.ജലീലിൻ്റെ പരാമർശങ്ങൾ മുഖ്യമന്ത്രി തന്നെയാണ് വിലക്കിയത്.     മകൾക്കെതിരായ ആരോപണമായതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രി വിട്ടുവീഴ്ചക്ക് തയ്യാറായത്. മറ്റാരായാലും മുഖ്യമന്ത്രി സമാധാനത്തിന് ശ്രമിക്കുമായിരുന്നില്ല.മാത്യു കുഴൽനാടൻ്റെ ആരോപണം ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് നേതാക്കളെ പോലും മുഖ്യമന്ത്രി  മാനേജ്ചെയ്തിരുന്നു. കുഴൽ നാടൻ മാത്രമാണ് വഴിതെ  ആട്ടിൻകുട്ടിയെ പോലെ മുഖ്യമന്ത്രിയെ ഉപദ്രവിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.ഇതിന് പിന്നിൽ കെ പി സി സി അധ്യക്ഷൻ കെ.സുധാകരനാണെന്ന് മുഖ്യമന്ത്രിക്കറിയാം.സുധാകരനുമായി മുഖ്യമന്ത്രി സംസാരിക്കാറ് പോലുമില്ല. എന്നാൽ വി.ഡി.സതീശനുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്.മകൾക്കെതിരായ ആരോപണം ഗവർണർ ഉപേക്ഷിച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ നേരിട്ട് കാണും. അവിടെ ആത്മാഭിമാനമൊന്നും മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. ഇല്ലെങ്കിൽ മുഖ്യമന്ത്രിയെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കുകയില്ല.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (46 minutes ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (56 minutes ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (1 hour ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (1 hour ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (1 hour ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (1 hour ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (1 hour ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (1 hour ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (2 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (5 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (5 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (6 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (6 hours ago)

Malayali Vartha Recommends