അങ്കിതിന്റെ കസേര തൂക്കി സുരേഷ് ഗോപി;ഇനി തൃശൂര്‍ റൗണ്ടില്‍ കണ്ടേക്കരുത്,പൂരം കുളമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന് നല്ല എട്ടിന്റെ പണി,രാമന്റെ കുട കണ്ടപ്പോള്‍ ഹാലിളകി സഖാക്കളെ സുഖിപ്പിക്കാന്‍ നിന്നത് ഏണിയായി,ആര്‍ ഇളങ്കോ പുതിയ സിറ്റി പോലീസ് കമ്മീഷ്ണര്‍
അധികാരമേറി തൃശൂരുകാര്‍ക്ക് മാത്രമല്ല പൂരപ്രേമികള്‍ക്ക് കിടിലന്‍ സമ്മാനം കൊടുത്ത് സുരേഷ് ഗോപി. തൃശൂര്‍ പൂരം കുളമാക്കിയ അങ്കിത് അശോകന്റെ കസേര തെറിപ്പിച്ചു. അങ്കിത് അശോകന് സ്ഥലംമാറ്റം. ആര്‍ ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. അതേസമയം, അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. ആനയ്ക്ക് പട്ടയും കൊണ്ട് വന്നരേയും കുടമാറ്റത്തിനുള്ള കുടയും കൊണ്ട് വന്നവരേയും അധിക്ഷേപിക്കുകയും അവരെ പോകാന്‍ അനുവദിക്കാതെ വട്ടംനില്‍ക്കുകയും ചെയ്തു. പൂരത്തിന്റെ വെടിക്കെട്ടും മേളവും മുതല്‍ സകലതും കുളമാക്കി പോലീസിന്റെ അമിത ഇടപെടല്‍. എല്ലാത്തിനും പിന്നില്‍ അങ്കിത് അശോകനായിരുന്നു പൂര പ്രേമികള്‍ അന്നേ നോട്ടമിട്ട മുതലായിരുന്നു. ഒടുക്കം നല്ല ന്നോന്തരം പണികിട്ടി.
എടുത്തുകൊണ്ടു പോടാ പട്ട എന്നടക്കം ആക്രോശിച്ചുകൊണ്ട് കമ്മീഷണര്‍ കയര്‍ക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണര്‍ നല്‍കിയ വിശദീകരണം. അങ്കിതിന്‍രെ ധാര്‍ഷ്ട്യത്തിന്റെ ദൃശ്യങ്ങള്‍ അന്നേ പുറത്ത് വന്നിരുന്നു. എന്നാല്‍ അങ്കിതിനെ തിരുത്താനോ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. അതും കൂടി ആയപ്പോള്‍ അങ്കിതിന്റെ അഹങ്കാരം പതിന്മാടങ്ങ് കൂടി. പൂര പ്രേമികളുടെ ആവശ്യമായിരുന്നു അങ്കിതിനെ മാറ്റണം എന്നുള്ളത്. എന്നാല്‍ ചെറുവിരലനക്കിയില്ല പിണറായി. പൂരം കുളമാക്കാന്‍ സര്‍ക്കാര്‍ ഒത്താശയെന്ന് പരക്കെ, ആരോപണം വന്നു. സുരേഷ് ഗോപിക്ക് വോട്ട് കൂടാന്‍ ഇതും ഒരു കാരണമായി. അങ്കിതിനെ ഇറക്കി പൂരം കുളമാക്കിയത് സിപിഎം ആണെന്ന ആരോപണം വന്നപ്പോഴും സര്‍ക്കാര്‍ മൗനംപാലിച്ചു. അങ്ങനെ അതും സിപിഎമ്മിന്‍രെ അക്കൗണ്ടിലായി. സുനില്‍ കുമാറിന്റെ തോല്‍വിക്ക് വഴിവെച്ച കാരണങ്ങളില്‍ ഒന്നിതായിരുന്നു.
അന്നേ അങ്കിതിനെ സ്ഥലംമാറ്റിയിരുന്നെങ്കില്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടിയേനെ സുനില്‍ കുമാറിന്. എന്നാല്‍ ഇപ്പോള്‍ ഈ ക്രെഡിറ്റ് സുരേഷ് ഗോപിക്ക് പോയി. ജയിച്ചുവന്ന സുരേഷ് ഗോപി കളി തുടങ്ങിയെന്ന് അണികള്‍ ആവേശത്തില്‍ പറയാന്‍ തുടങ്ങി. സൈബര്‍ ഗ്രൂപ്പുകളില്‍ ഇത് വൈറലാകുന്നു. സുരേഷ് ഗോപി അങ്കിതിനെ തൂക്കിയെന്നാണ് ചര്‍ച്ച. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുകയാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വിയാണല്ലോ പിണറായി. ഇളങ്കോ പിണറായിയുടെ ശിങ്കിടിയാണ് പക്ഷെ പൂരത്തില്‍ തലയിടാന്‍ പോയാല്‍ പണി കിട്ടും.
തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആള്‍വരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോള്‍ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് കടുത്ത തീരുമാനമെടുത്തത്. പൂരം ചെറിയ ചടങ്ങാക്കാന്‍ തീരുമാനിച്ചതോടെ രാത്രി 11.30നുതുടങ്ങി രണ്ടിന് അവസാനിക്കേണ്ട തിരുവമ്പാടിയുടെ പഞ്ചവാദ്യം ഒന്നരയോടെ അവസാനിപ്പിച്ചു. ഒമ്പത് ആനകള്‍ അണിനിരന്നത് ഒന്നാക്കി. പന്തലുകളിലെ ദീപാലങ്കാരം അണച്ചു. വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. പൂരചരിത്രത്തില്‍ ഇതാദ്യമായിരുന്നു ഈ വിധത്തിലുള്ള പ്രതിസന്ധി.
വലിയ പിഴവാണ് അങ്കിതിന്റെ നേതൃത്വത്തിലുള്ള പോലീസിന് സംഭവിച്ചത്. പൂരം ഡ്യൂട്ടിയുള്ള എല്ലാ സേനാംഗങ്ങള്‍ക്കും പോലീസ് കമ്മിഷണറുെട നേതൃത്വത്തിലുള്ള ഡ്യൂട്ടി ബ്രീഫിങ് എന്ന വിശദീകരണം ഇത്തവണ നടത്തിയില്ല. മേലുദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു ഡ്യൂട്ടി ബ്രീഫിങ്. മറ്റുള്ളവര്‍ക്ക് എവിടെയാണ് ഡ്യൂട്ടിയെന്നുപോലും അറിയില്ലായിരുന്നു. ഭൂരിഭാഗംപേരും ഡ്യൂട്ടി ബുക്ക് പോലും ഒപ്പിട്ടുവാങ്ങിയിട്ടില്ലെന്നും വിവരമുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതോടെ വലഞ്ഞു. മറ്റു ജില്ലകളില്‍നിന്നെത്തിയ പോലീസുകാരെയടക്കം പൂരം എങ്ങനെ നടക്കുമെന്ന് കൃത്യമായി ധരിപ്പിക്കാറുണ്ട്. ചടങ്ങുകളും സമയക്രമങ്ങളും അറിയിക്കും. ഇതനുസരിച്ചാണ് ഡ്യൂട്ടി ക്രമീകരിക്കുക. രാവിലെ വരുന്ന ഘടകപൂരങ്ങളുടെയും പ്രധാന പൂരത്തിന്റെയുമടക്കം തനിയാവര്‍ത്തനം രാത്രിയിലുമുണ്ടെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ആരോപണം. ഇതാണ് പൂരം എത്തുന്നതിനുമുമ്പുതന്നെ ബാരിക്കേഡുകള്‍വെച്ച് വഴി അടയ്ക്കാനിടയാക്കിയതെന്നും പറയുന്നു. ജനങ്ങള്‍ തള്ളിക്കയറിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha