പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഇഡി പരിശോധന.... കേസിലെ പ്രധാന സൂത്രധാരന്‍ ആനന്ദകുമാറിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ് നടക്കുന്നു

പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഇഡി പരിശോധന. ചെവ്വാഴ്ച രാവിലെയാണ് ഇഡി പരിശോധയ്‌ക്കെത്തിയത്.
കേസിലെ പ്രധാനസൂത്രധാരന്‍ ആനന്ദകുമാറിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ് നടക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. പകുതിവില തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന്റെ പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 21നകം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു.
ലാലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി 24ലേക്ക് മാറ്റിയ കോടതി, അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീട്ടി. മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിന്‍സെന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ അനന്തുകൃഷ്ണനൊപ്പം ലാലി വിന്‍സെന്റും പങ്കെടുത്തിരുന്നു. പണമടച്ചവര്‍ സീഡ് സൊസൈറ്റിയുമായി കരാറില്‍ ഒപ്പിട്ടത് ലാലിയുടെ സാന്നിധ്യത്തിലാണ്.
https://www.facebook.com/Malayalivartha