സങ്കടക്കാഴ്ചയായി....കൊട്ടിയൂരിലെ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് വൈകി... ആശുപത്രിയില്‍ എത്തിച്ച മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.

കൊട്ടിയൂരിലെ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് വൈകിയതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു. താഴെ പാല്‍ച്ചുരം ഉന്നതിയിലെ പ്രജുല്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കുട്ടിക്ക് സുഖമില്ലാത്തതിനാല്‍ കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആംബുലന്‍സ് വിളിച്ചു. സാധാരണ ഗതിയില്‍ 10 മിനിട്ട് കൊണ്ട് കുട്ടിയുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്തേണ്ടതാണ്. എന്നാല്‍ ഗതാഗത കുരുക്ക് കാരണം മുക്കാല്‍ മണിക്കൂറെടുത്തു ആംബുലന്‍സ് എത്തിച്ചേരാനായി. പാല്‍ച്ചുരത്തിലെ ഗതാഗത കുരുക്ക് കാരണം കൊട്ടിയൂരില്‍ നിന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ എടുത്തത് രണ്ട് മണിക്കൂറോളവും . അപ്പോഴേക്കും കുഞ്ഞ് മരിച്ചു. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗമുള്ള കുട്ടിയാണ് പ്രജുല്‍.
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഈ റോഡില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണുള്ളത്. 15 കിലോമീറ്ററിലധികം നീളുന്ന ഗതാഗത കുരുക്കാണ് ഇന്നലെയും ഇന്നും അനുഭവപ്പെട്ടത്. അവധി ദിവസങ്ങളില്‍ ഭക്തര്‍ വന്‍തോതില്‍ എത്തിയതാണ് ഒരു കാരണം.
ശാസ്ത്രീയമായ ഗതാഗത നിയന്ത്രണവും മതിയായ പാര്‍ക്കിങ് സൗകര്യവും ഇല്ലാത്തതും കൂടുതല്‍ പ്രതിസന്ധിയിലാക്കി.
"
https://www.facebook.com/Malayalivartha