Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ മണിക്കൂറിലും സ്ഫോടനം കപ്പൽ കത്തി പിളരാൻ കാരണം ഇത് ..! 140 കണ്ടെയ്‌നറിൽ തല ചിതറിക്കും ബോംബ്...!

10 JUNE 2025 12:27 PM IST
മലയാളി വാര്‍ത്ത
കേരളാ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്. ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ഗാർഡ് പറയുന്നു. കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

ക്യാപ്റ്റനടക്കം 18 പേരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. 4 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ മംഗളൂരുവിലേക്ക് കൊണ്ടുവരും. 4 ജീവനക്കാരെ മംഗളൂരുവിലെ എജെ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. ഇവരെ കൊണ്ടുവരാൻ 4 ആംബുലൻസുകൾ മംഗലാപുരം തുറമുഖത്തേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലാണ് മംഗളൂരുവിലേക്ക് എത്തിക്കുക. 18 പേരെ പത്ത് മണിയോടെ മംഗലാപുരം തുറമുഖത്ത് എത്തിക്കും. 4 ജീവനക്കാർക്ക് ഏത് തരം പരിക്കുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് കാര്യത്തിൽ വ്യക്തതയില്ല.    

കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് പുറംകടലിലേക്ക് കൊണ്ടുപോകും. കപ്പൽ ഒഴുകി തീരത്ത് എത്താതിരിക്കാനാണ് ടഗ് ഉപയോഗിച്ച് നിയന്ത്രിക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കോസ്റ്റ് ഗാർഡ് ഡിഐജി വ്യക്തമാക്കി. സിംഗപ്പൂർ കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണ് ഉള്ളത്. ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം തനിയെ തീപിടിക്കുന്ന രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിലുള്ളത്. അപകടം നടന്ന കപ്പൽ‌ ചാനലിന് സമീപത്തുള്ള മറ്റ് കപ്പലുകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ ദൂരത്തിൽ കടന്നു പോകണമെന്നാണ് നിർദേശം.

അതേ സമയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതൽ കപ്പലുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് കപ്പലുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്. സാകേത്. സമുദ്രഹരി എന്നീ കപ്പലുകള്‍ രക്ഷാദൌത്യത്തിൽ പങ്കാളികളാകും.

തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോർട്ട്. നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പില്‍ മുങ്ങുന്നില്ല എന്നാണ് വിവരം. രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യമുണ്ട്. കപ്പൽ കമ്പനിയുടെ സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പലുകൾ വേണമെന്ന് അറിയിക്കും. അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്. ഹൈ പവർ ജെറ്റ് സ്പ്രേകൾ ഉപയോഗിച്ച് കൂളിംഗ് ഉറപ്പാക്കും എന്നാണ് വിവരം. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്. കപ്പലിൽ തീ പിടിത്തമുണ്ടായ ഭാഗത്തെ തീ അണയുന്നുണ്ടോ എന്നത് വിമാനനിരീക്ഷണത്തിലൂടെ ഉറപ്പാക്കാനാണ് നീക്കം.      

കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്‍റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ 5 കോസ്റ്റ് ഗാർഡ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. അഗ്നിശമന ഉപകരണങ്ങളള്ളതും, മലിനീകരണം തടയാൻ ഉള്ള സൗകര്യങ്ങളും ഉള്ളതുമായ കപ്പലുകളാണിവ.

ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി.

അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് ചരക്ക് കപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അപകടമുണ്ടായത്.ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (22 minutes ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (2 hours ago)

സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ താരം  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (2 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (4 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (4 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (4 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (4 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (4 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (5 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (5 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (5 hours ago)

Malayali Vartha Recommends